എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsകോട്ടയം: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കല്ലറ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടി.വി പുരം മട്ടപ്പള്ളി ഭാഗം ആവള്ളിയിൽ എ.പി. അരുൺ, പാലക്കാട് കൊല്ലങ്കോട് പല്ലശ്ശന സ്വദേശിയായ കെ. രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 10ഓടെ വല്യാറ ഭാഗത്ത് കല്ലറ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സഞ്ചരിച്ച പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് 0.620 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വാഹനം കസ്റ്റഡയിലെടുത്തു. കല്ലറ പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ ബെജിൻ കെ. ബെന്നി, പ്രദീപ്, എ.എസ്.ഐ അനീഷ്, സി.പി.ഒമാരായ രഞ്ജിത്, പി. അജീഷ്, ശ്യംകുമാർ, പ്രേംലാൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

