പെൺകുട്ടിയെ നഗ്നദൃശ്യം ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ
text_fieldsകണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഫോണിലൂടെ അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച് നഗ്നദൃശ്യങ്ങൾ നിരന്തരം ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാവ് പൊലീസ് പിടിയിൽ. കുടിയാന്മല സ്വദേശി അശ്വിൻ രമേശിനെയാണ് (18) പോക്സോ കേസിൽ വളപട്ടണം എസ്.ഐ വികാസ് അറസ്റ്റ് ചെയ്തത്.
സ്നാപ് ചാറ്റ് വഴി യുവതിയെന്ന വ്യാജേനെ കബളിപ്പിച്ചാണ് 15കാരിയെ പ്രതി നവംബർ മുതൽ പിന്തുടർന്നത്. നഗ്ന വീഡിയോ ആവശ്യപ്പെട്ട് ശല്യം ചെയ്തതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുടിയാന്മലയിൽ മല മുകളിലുള്ള വീട്ടിൽനിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്. ഇൻസ്റ്റാഗ്രാമിൽനിന്നാണ് പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

