Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുറഞ്ഞ നിരക്കിൽ പലിശ!...

കുറഞ്ഞ നിരക്കിൽ പലിശ! വീട്ടമ്മയുടെ 20 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
കുറഞ്ഞ നിരക്കിൽ പലിശ! വീട്ടമ്മയുടെ 20 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ
cancel
camera_alt

വി​പി​ൻ ജോ​ൺ​സ​ൺ

മാ​ന്നാ​ർ: കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ 20 ല​ക്ഷം രൂ​പ വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന വീ​ട്ട​മ്മ​യി​ൽ​നി​ന്നും 6.90 ല​ക്ഷം രൂ​പ ത​ട്ടി​യ പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​മ്പ​ല​പ്പു​ഴ കോ​മ​ന കി​ട്ടി​യാ​ട്ടി​ല്ലം​വീ​ട്ടി​ൽ വി​പി​ൻ ജോ​ൺ​സ​ൺ (30) നെ​യാ​ണ് മാ​ന്നാ​ർ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ഹാ​ല​ക്ഷ്മി ഫി​നാ​ൻ​സെ​ന്ന പേ​രി​ൽ പ​ത്ര മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യം ക​ണ്ട് വാ​യ്പ​ക്കാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​രു​ടെ പ​ക്ക​ൽ നി​ന്നും പ​ലി​ശ​യി​ന​ത്തി​ൽ മു​ൻ​കൂ​ർ പ​ണ​മ​ട​യ്ക്ക​ണ​മെ​ന്ന രീ​തി​യി​ലാ​ണ് ല​ക്ഷ​ങ്ങ​ൾ പ​ല​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

20 ല​ക്ഷം രൂ​പ വാ​യ്‌​പ ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട മാ​ന്നാ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​ക്ക​ൽ നി​ന്നും പ​ലി​ശ​യി​ന​ത്തി​ൽ മു​ൻ​കൂ​ർ പ​ണ​മ​ട​യ്ക്കാ​നെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. അ​നീ​ഷ് എ​ന്ന വ്യാ​ജ പേ​രി​ലാ​ണി​യാ​ൾ ഫോ​ണി​ൽ ആ​ളു​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പി​നി​ര​യാ​യ​തി​നെ തു​ട​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ പാ​ല​ക്കാ​ട് സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റ​സ്റ്റി​ലാ​യ​ത​റി​ഞ്ഞ മാ​ന്നാ​ർ പൊ​ലീ​സ് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. സ​മാ​ന രീ​തി​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, ക​ന​ക​ക്കു​ന്ന് സ്റ്റേ​ഷ​നു​ക​ളി​ലും എ.​ടി.​എം ക​വ​ർ​ച്ച ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് അ​മ്പ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര, ഹ​രി​പ്പാ​ട് ,കാ​യം​കു​ളം സ്റ്റേ​ഷ​നു​ക​ളി​ലും പ്ര​തി​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യി പൊ​ലീ​സ് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newscheating caseYouth arrested
News Summary - കുറഞ്ഞ നിരക്കിൽ പലിശ! വീട്ടമ്മയുടെ 20 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ
Next Story