Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ലാ​മ​ണ്ഡ​ലം വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ യു​വാ​വ്​ പി​ടി​യി​ൽ

text_fields
bookmark_border
യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് എ​ത്തി​യ​തെ​ന്ന് പ്ര​തി
ക​ലാ​മ​ണ്ഡ​ലം വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ യു​വാ​വ്​ പി​ടി​യി​ൽ
cancel

ചെ​റു​തു​രു​ത്തി: കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​ർ​ധ​രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വി​നെ ചെ​റു​തു​രു​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പേ​ര​യം താ​ളു​കു​ന്ന്​ വീ​ട്ടി​ൽ മി​ഥു​ൻ കൃ​ഷ്ണ​ദാ​സി​നെ​യാ​ണ് (22) പി​ടി​കൂ​ടി​യ​ത്. വ​ട​ക്കാ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

മൂ​ന്ന് ദി​വ​സം മു​മ്പ് അ​ർ​ധ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഹോ​സ്റ്റ​ലി​ൽ പെ​ൺ​കു​ട്ടി​ക​ൾ താ​മ​സി​ക്കു​ന്ന മു​റി​ക​ളു​ടെ സ​മീ​പം സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​വി​നെ ക​ണ്ട​തോ​ടെ വി​ദ്യാ​ർ​ഥി​നി​ക​ൾ ബ​ഹ​ളം വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​തി ഹോ​സ്റ്റ​ൽ പ​രി​സ​ര​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ചെ​റു​തു​രു​ത്തി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ശ്യാ​മി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​സി.​പി.​ഒ വി​നീ​ത് മോ​ൻ, സു​ബി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, ക​ലാ​മ​ണ്ഡ​ല​ത്തി​ലെ യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് താ​ൻ അ​വി​ടെ​യെ​ത്തി​യ​തെ​ന്നാ​ണ് പ്ര​തി പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. ഇ​തി​നു മു​മ്പ് മൂ​ന്ന് ത​വ​ണ ഹോ​സ്റ്റ​ലി​ൽ വ​ന്നി​ട്ടു​ണ്ടെ​ന്നും, ഗ​ൾ​ഫി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​വ​സാ​ന​മാ​യി കാ​ണാ​ൻ എ​ത്തി​യ​താ​ണെ​ന്നും പ്ര​തി പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​തേ​സ​മ​യം, സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ഊ​ർ​ജി​ത​മാ​യി അ​ന്വേ​ഷി​ക്കാ​ൻ പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​താ​യും ഇ​വ​ർ ത​രു​ന്ന റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ബി. ​അ​ന​ന്ത​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. യു​വാ​വ് ഇ​തി​നു​മു​മ്പ് മൂ​ന്നു​ത​വ​ണ ക​ലാ​മ​ണ്ഡ​ലം ഹോ​സ്റ്റ​ലി​ൽ രാ​ത്രി​യി​ൽ എ​ത്തി​യ​താ​യ വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഹോ​സ്റ്റ​ലി​ൽ യു​വാ​വ് ക​യ​റി​യ സം​ഭ​വം ല​ജ്ജാ​ക​ര​മാ​ണെ​ന്നും സു​ര​ക്ഷ വീ​ഴ്ച​യി​ൽ വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും വ​ള്ള​ത്തോ​ൾ ന​ഗ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റും വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ പി.​ഐ. ഷാ​ന​വാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് വ​കു​പ്പ് മ​ന്ത്രി​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth Arrested for Entering Kerala Kalamandalam Women's Hostel at Midnight
Next Story