പതിനാലുകാരിയുമായി അടുപ്പത്തിലായശേഷം നഗ്നചിത്രങ്ങൾ കൈക്കലാക്കി; യുവാവ് പിടിയിൽ
text_fieldsറാന്നി: ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം, സന്ദേശങ്ങൾ അയച്ച് നിർബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും നഗ്നചിത്രങ്ങൾ കൈക്കലാക്കിയ യുവാവിനെ ചിറ്റാർ പൊലീസ് പിടികൂടി. ഓമല്ലൂർ പുത്തൻപീടിക പനച്ചിക്കുഴിയിൽ വീട്ടിൽ വിനീഷ് രവീന്ദ്രൻ (23) ആണ് അറസ്റ്റിലായത്.
ഈവർഷം ഫെബ്രുവരി 27നും മാർച്ച് 25നുമിടയിലുള്ള കാലയളവിലാണ് കുട്ടിയുടെ അമ്മയും സഹോദരിയും ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകളിൽനിന്നു ഇയാളുടെ ഫോണിലേക്ക് നഗ്നചിത്രങ്ങൾ അയച്ചുവാങ്ങിയത്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ട്രൂകോളർ എന്നിവയിലൂടെ പരിചയപ്പെട്ട ശേഷം നിരന്തരം സന്ദേശങ്ങൾ അയക്കുകയായിരുന്നു യുവാവ്. ചിത്രങ്ങൾ വാങ്ങിയശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി, രാത്രി വീട്ടിൽ വരുമ്പോൾ കതക് തുറന്നിടണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ ഫോട്ടോകൾ പുറത്തുവിടുമെന്നുമായിരുന്നു ഭീഷണി.
ഈമാസം 11ന് സ്കൂൾ കൗൺസിലറുടെ റിപ്പോർട്ട് ചിറ്റാർ പൊലീസിന് അയച്ചു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ, വീട്ടിലെത്തി അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. എ.എസ്.ഐ സുഷമ കൊച്ചുമ്മനാണ് മൊഴി എടുത്തത്.
തുടർന്ന് പൊലീസ് ഇൻസ്പെക്ടർ ബി. രാജഗോപാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പിന്നീട് നടത്തിയ അന്വേഷണത്തിൽ 11ന് രാത്രി 8.30ന് പ്രതിയെ പത്തനംതിട്ടയിൽനിന്ന് പിടികൂടി. ചിറ്റാർ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോട്ടോ കുട്ടിയെ വാട്സ്ആപ്പിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷം 12ന് രാവിലെ 10ന് അറസ്റ്റ് രേഖപ്പെടുത്തി.
കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് വിധേയനാക്കി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.