Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതിരുവോണനാളിൽ കൊലപാതകം;...

തിരുവോണനാളിൽ കൊലപാതകം; വർക്കലയിൽ യുവാവ് കുത്തേറ്റ് മരിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/stabbed
cancel

വർക്കല: തിരുവോണ ദിവസം വർക്കല മുത്താനയിൽ യുവാവ് കുത്തേറ്റ് മരിച്ചു. മുത്താന കൊച്ചാരുംപൊയ്ക സ്വദേശി പ്രൈജു എന്നു വിളിക്കുന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. വർക്കല കല്ലമ്പലം പ്രദേശത്താണ് സംഭവം.

മുത്താന കൊച്ചാരുംപൊയ്കയിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈകീട്ടായിരുന്നു സംഭവം.

ഗൗരി കൃഷ്ണൻ, അമ്പാടി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘവുമായാണ് വാക്കേറ്റം ഉണ്ടായത്. തുടർന്ന് പ്രിജുവുമായി തർക്കം ഉണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഗൗരി കൃഷ്ണൻ കൈയിൽ കരുതിയിരുന്ന കത്തി എടുത്ത് പ്രിജുവിനെ കുത്തിയെന്നാണ് പറയപ്പെടുന്നത്.

പ്രിജുവിന്റെ നെഞ്ചിൽ രണ്ടു കുത്തും പിൻഭാഗത്തായി ഒരു കുത്തും ഏറ്റിട്ടുണ്ട്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വർക്കല, കല്ലമ്പലം, അയിരൂർ, പള്ളിക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.

വർക്കല ഡിവൈ.എസ്.പിയും സ്ഥലത്ത് എത്തി. ഒളിവിലായ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:varkalakallambalamthiruvonamyouth stabbed
Next Story