സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാക്കൾ പിടിയിൽ
text_fieldsജയകുമാർ(38), അരുൺമോൻ(28)
ചെങ്ങന്നൂർ: സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ രണ്ടു യുവാക്കൾ പിടിയിൽ. മാന്നാർ-കുരട്ടിശ്ശേരി കുറ്റിയിൽ ജങ്ഷൻ മിൽമറോഡിന് സമീപത്ത് വെച്ചായിരുന്നു യുവാക്കൾ പിടിയിലായത്. മാന്നാർ കുരട്ടിക്കാട് തുണ്ടിയിൽ വീട്ടിൽ ജയകുമാർ(38),തിരുവല്ല കടപ്ര കല്ലൂരേത്ത് വീട്ടിൽ അരുൺ മോൻ(28)എന്നിവരാണ് അറസ്റ്റിലായത്. 2.394 കിലോഗ്രാം കഞ്ചാവാണ് ഇവരുടെ കൈയിൽ ഉണ്ടായിരുന്നത്.
പ്രതികളെ ചെങ്ങന്നൂർ എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.സജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തു. അരുൺമോന്റെ പേരിൽ ആന്ധ്രാപ്രദേശിലും, ജയകുമാറിന്‍റെ പേരിൽ മാന്നാർ പൊലീസിലും കഞ്ചാവ് കേസുണ്ടായിരുന്നു. ശിവരാത്രി ഉത്സവങ്ങളുടെ ഭാഗമായി ശക്തമായ പരിശോധനകൾ നടത്തിവരുകയാണെന്നും, കുറ്റകൃത്യങ്ങൾ 0479-2451818, 9400069501 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
ഇൻസ്‌പെക്ടർ ജോഷിജോൺ, അസ്സി:എക്സ്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ. അനി, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) മാരായ അബ്ദുൾ റഫീഖ്, ആർ.അശോകൻ, സിവിൽ എക്സ്സൈസ് ഓഫിസർ മാരായ ജി. പ്രവീൺ, ആർ.രാജേഷ്, അജീഷ്കുമാർ, ആർ. ശ്രീരാജ്, എ.ശ്രീക്കുട്ടൻ, വനിത സിവിൽ എക്സ്സൈസ് ഓഫിസർ ആർ.ആശ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.