Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രാർഥനയുടെ മറവിൽ 16കാരിയെ പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റിൽ

text_fields
bookmark_border
യൂട്യൂബിലൂടെയാണ് ആത്മീയ ക്ലാസുകൾ നടത്തുന്നത്
പ്രാർഥനയുടെ മറവിൽ 16കാരിയെ പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റിൽ
cancel

കരുനാഗപ്പള്ളി: ആത്മീയ ഉണർവിനെന്ന പേരിൽ യൂട്യൂബിലൂടെ തത്സമയ പ്രാർഥന സദസ്സുകളും മറ്റും നടത്തുന്നയാൾ 16കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതൃമാതാവിന്റെ അസുഖം മാറ്റിനൽകാമെന്ന് വിശ്വസിപ്പിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഓച്ചിറ പുതുപ്പള്ളി കൊച്ചയ്യത്ത് പടീറ്റതിൽ നിയാസ് ജൗഹരി (34) പിടിയിലായത്.

യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി അഞ്ച് ലക്ഷത്തോളം ഫോളോവർമാരുള്ള ഇയാൾ ‘വോയ്സ് ഓഫ് നിയാസ് ജൗഹരി’, ‘നിയാസ് ജൗഹരി ഹബീബി’ എന്നീ പേജുകളിലൂടെ മതപ്രഭാഷണവും സാമൂഹിക വിമർശനവും പ്രാർഥന സദസ്സുകളും നടത്തിവരികയായിരുന്നുവെന്ന് ഓച്ചിറ പൊലീസ് പറഞ്ഞു.

പരാതിക്കാരിയുടെ പിതൃമാതാവിന്റെ ശരീരത്തിലുള്ള ബാധ ഒഴിപ്പിക്കാനാണെന്ന് പറഞ്ഞ് കുട്ടിയെയും പിതൃമാതാവിനെയും ഓച്ചിറ മേമനയിലെ അൽ ഹബീബിയ ഇസ്‍ലാമിക് അക്കാദമിയിൽ വിളിച്ചുവരുത്തിയും പ്രതി വാടകക്ക് താമസിക്കുന്ന വീട്ടിൽ വെച്ചുമാണ് പീഡനത്തിനിരയാക്കിയത്. 2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന സംഭവങ്ങൾ പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

കരുനാഗപ്പള്ളി എ.സി.പി ആർ. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാർ, ഓച്ചിറ എസ്.എച്ച്.ഒ ഷമീർ, എസ്.ഐ വേണുഗോപാൽ, എസ്.സി.പി.ഒമാരായ സുമേഷ്, ദീപു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - YouTuber arrested for abusing 16-year-old girl
Next Story