ജവഹർലാൽ നെഹ്രുവിന്റെ രചനകൾ ഇനി സൗജന്യമായി വായിക്കാം; 35,000 പേജുകൾ ഡിജിറ്റലൈസ് ചെയ്തു
text_fieldsന്യുഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ വിലപ്പെട്ട എഴുത്തുകൾ ഇനി ആർക്കും വായിക്കാം. 100 വാല്യങ്ങളായി അദ്ദേഹത്തിന്റെ രചനകളുടെ 35,000 പേജുകളാണ് ഡിജിറ്റലൈസ് ചെയ്തത്. നെഹ്രുവിന്റെ 136 ാം ജന്മദിനത്തേടനുബന്ധിച്ചാണ് ഇത്.
ഇന്ത്യയുട പ്രഥമ പ്രധാനമന്ത്രിയുടെ രചനകൾ വെറും ചരിത്രം മാത്രമല്ല, അത് നമ്മുടെ മനസാക്ഷിയുടെ രൂപപ്പെടലിന്റെ ചരിത്രമാണെന്ന് കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യത്തിലേക്കുള്ള യാത്ര മനസിലാക്കണമെങ്കിൽ നെഹ്രുവിന്റെ രചനകൾ അതിനുള്ള മാർഗദീപമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ മഹത്തായ പാരമ്പര്യം ഇപ്പോൾ തുറന്ന പുസ്തകമായിരിക്കുന്നു. ആർക്കും വേഗം പരിശോധിക്കാം. എല്ലാവർക്കും ഇത് സൗജന്യമാണ്. ഇത് ഇനിയും വികസിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നെഹ്രുവിനെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഇക്കാലത്ത് അദ്ദേഹത്തിന്റെ രചനകൾ ഡിജിറ്റലൈസ് ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഘാർഗെ പറഞ്ഞു.
ഇപ്പോൾ പ്രധാനമന്ത്രിയുടെ മ്യൂസിയം ആന്റ് ലൈബ്രറിയിൽ നിലവിലുള്ള ജവഹർലാൽ നെഹ്രു ആർക്കൈവിന് സമാനമായ മറ്റൊരു ആർകൈവാണ് ഇത്. nehruarchive.in എന്ന സെറ്റിൽ നിന്ന് നെഹ്രുവിന്റെ രചനകൾ വായിക്കാം. സേണിയഗാന്ധി പ്രസിഡന്റായ ജവഹർലാൽ നെഹ്രു ട്രസ്റ്റ് ആണ് ഇതിന്റെ ചുമതലകൾ നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

