മലേഷ്യയിൽ പഞ്ചാരി മേളം അരങ്ങേറ്റം
text_fieldsമലേഷ്യയിൽ അരങ്ങേറ്റം കുറിക്കുന്ന കേരളത്തിൽനിന്നുള്ള സോപാനത്തിലെ കലാകാരന്മാരും മറ്റ് അംഗങ്ങളും
എടപ്പാൾ: കേരളത്തിന്റെ തനത് താളവാദ്യ കലയായ പഞ്ചാരി മേളം, മലേഷ്യൻ മണ്ണിൽ ചരിത്രം കുറിക്കുന്നു. പ്രശസ്തമായ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ വിദേശ ശാഖയായി പ്രവർത്തിക്കുന്ന രാംദർശൻ മ്യൂസിക് അക്കാദമിയുടെ വിദ്യാർഥികൾ അണിനിരക്കുന്ന, മലേഷ്യയിലെ ആദ്യത്തെയും ഏറ്റവും വലിയതുമായ പഞ്ചാരി മേളം അരങ്ങേറ്റമായ ‘താളം’ഡിസംബർ 14ന് മലേഷ്യയിലെ ജോഹോർ ജയ ഹാളിൽ അരങ്ങേറും.
മലേഷ്യയിലെ ജോഹോറിൽ, സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ഔദ്യോഗിക സിലബസ് അനുസരിച്ച് ആശാന്മാരായ മുരളി കണ്ടനകം, സന്തോഷ് ആലങ്കോട് എന്നിവരുടെ നേതൃത്വത്തിലും സായ് ദർശന്റെ മേൽനോട്ടത്തിലും ഒൻപത് വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള 40ൽ അധികം വിദ്യാർഥികളാണ് ഒന്നര വർഷത്തെ തീവ്ര പരിശീലനം വിജയകരമായി പൂർത്തിയാക്കി അരങ്ങേറ്റത്തിന് തയാറെടുക്കുന്നത്. കേരളത്തിൽനിന്നുള്ള സോപാനത്തിലെ 12 കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
