Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടിമുടി മാറട്ടെ; ഗ്രന്ഥശാലകളെ വീണ്ടും സജീവമാക്കാം

text_fields
bookmark_border
ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്റ്റംബർ 14 വീണ്ടുമെത്തുമ്പോൾ...
https://www.madhyamam.com/tags/library
cancel
camera_alt

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി

കൊച്ചി: കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കംകുറിച്ച സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനമായി ആചരിച്ചുവരുകയാണ്​. 1829ൽ തിരുവനന്തപുരത്ത്​ സ്ഥാപിതമായ പബ്ലിക് ലൈബ്രറിയാണ് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ടത്. 1945 സെപ്റ്റംബർ 14ന് തിരുവിതാംകൂറിൽ ഗ്രന്ഥശാല പ്രസ്ഥാനം ഔദ്യോഗികമായി സംഘടിപ്പിക്കപ്പെട്ടു.

പുസ്തക വായനയും ഗ്രന്ഥശാലകളും അന്യംനിന്നുപോകുന്ന ഇക്കാലത്ത് വായനദിനവും വാരാചരണവും പോലെ ഗ്രന്ഥശാല ദിനാചരണവും സർക്കാറും വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകരും ഏറ്റെടുത്താൽ മാത്രമേ സാമൂഹിക-സാംസ്കാരിക മേഖലക്ക്​ വെളിച്ചം പകരാനാകൂ.

പതിനായിരത്തോളം പൊതു ലൈബ്രറികളാണ്​ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്​. ഇന്ത്യയിൽ മൊത്തം 50,000ൽ താഴെ ലൈബ്രറികളുണ്ട്​. കേരളത്തിലെ ഓരോ പഞ്ചായത്തിലും ഒരു ലൈബ്രറിയെങ്കിലും സർക്കാർ ഗ്രാന്‍റോടെ പ്രവർത്തിച്ചുവരുന്നു​. വായനയും വായനശാലകൾ പോലും ഡിജിറ്റൽ പ്ലാറ്റ്​ഫോമിലേക്ക്​ മാറിയ കാലത്തും സജീവമായി നിലനിൽക്കുന്ന ഗ്രന്ഥശാലകൾ കേരളത്തിൽ അങ്ങോളമിങ്ങോളം പൊൻവിളക്കായി നിലനിൽക്കുന്നുണ്ടെന്നതും പ്രതീക്ഷാനിർഭരമാണ്​.

വായനക്കാരെ ആകർഷിക്കുന്ന രീതിയിൽ സാംസ്കാരിക പരിപാടികളും വായന മത്സരവുമടക്കം സംഘടിപ്പിച്ചാൽ വായനശാലകൾ കുറച്ചൊക്കെ സജീവമാവുമെന്നതാണ്​ യാഥാർഥ്യം. വീടുകളിൽ പുസ്തകമെത്തിക്കുന്ന മൊബൈൽ ലൈബ്രറികളും പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന ഡിജിറ്റൽ പോസ്റ്റുകളും യുവാക്കൾക്ക്​ ഗുണകരമാവുന്ന പി.എസ്​.സി കോച്ചിങ്​ അടക്കമുള്ള പരിപാടികളും സ്വയംതൊഴിൽ പരിശീലനവുമടക്കം സംഘടിപ്പിക്കാൻ ശ്രമിച്ചാൽ സമൂഹ മാധ്യമങ്ങളിൽ ആണ്ടുപോയ യുവത്വത്തെ ഗ്രന്ഥശാലകളിലേക്ക്​ അടുപ്പിക്കാനാവും.

വായനവസന്തം, വീട്ടിലേക്കൊരു പുസ്തകം പോലുള്ള പദ്ധതികൾക്കടക്കം രൂപംനൽകി​ വായനശാലകളെ പ്രാദേശികമായി സജീവമാക്കാൻ കഴിയും. വനിതാവേദി, ബാലവേദി, യുവജനവേദി, വയോജനവേദി എന്നിവ രൂപവത്കരിച്ച് പ്രവർത്തിച്ചാൽ ഗ്രാമീണരെ മുഴുവൻ ലൈബ്രറിയിലേക്ക്​ ആകർഷിക്കാനാകും.

പല വീടുകളിലും ഗ്രന്ഥങ്ങൾ പൊടിപിടിച്ചും ദ്രവിച്ചും സൂക്ഷിക്കാൻ കഴിയാതെയും നശിക്കുമ്പോൾ അവ ലൈബ്രറികളിലേക്ക്​ ശേഖരിച്ചും സംരക്ഷിച്ചും അപൂർവ ഗ്രന്ഥങ്ങളടക്കം സംരക്ഷിക്കാനും പ്രയോജനപ്പെടുത്താനുമാകും. വിവിധ പത്രമാധ്യമങ്ങളും ആനുകാലികങ്ങളും സൂക്ഷിക്കാനിടമില്ലാതായ വീടകങ്ങളായി മാറിയ കാലത്ത്​, വായനശാലകൾ ഇവ സംരക്ഷിച്ച്​ റഫറൻസിനും ചരിത്ര സംരക്ഷണത്തിനും പ്രയോജനപ്പെടുത്തിയാൽ വലിയൊരു സേവനമായിരിക്കും സമൂഹത്തിന്​ ലഭിക്കുക.

പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷനടക്കം നടത്തി ഇവ സംരക്ഷിച്ചില്ലെങ്കിൽ വിലമതിക്കാനാവാത്ത ചരിത്ര ശേഖരങ്ങളും രേഖകളും കൂടിയായിരിക്കും ​ലോകത്തിന്​ നഷ്ടമാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story