Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇവ തിരുത്തണം; സോണിയയുടെ പുസ്തകത്തിൽ പെൻഗ്വിൻ നിർദേശിച്ചത് നിരവധി വെട്ടിത്തിരുത്തലുകൾ

text_fields
bookmark_border
https://www.madhyamam.com/tags/sonia-gandhi
cancel
camera_alt

സോണിയ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേതാവ് സോ​ണി​യ ഗാ​ന്ധി​യു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​മാ​യി ത​യാ​റാ​കു​ന്ന പു​സ്ത​ക​ത്തി​ൽ പെ​ൻ​ഗ്വി​ൻ റാ​ൻ​ഡം ഹൗ​സ് ഇ​ന്ത്യ പ​ല അ​ധ്യാ​യ​ങ്ങ​ളി​ലും തി​രു​ത്ത​ലു​ക​ളും ഒ​ഴി​വാ​ക്ക​ലു​ക​ളും ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. അ​വ​യു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ഗ്ര​ന്ഥ​കാ​രി​ക്ക് അ​യ​ച്ചെ​ന്ന് ക​മ്പ​നി​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന അ​ഭി​ഭാ​ഷ​ക​രാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തി​രു​ത്ത​ലു​ക​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യ​ത് സൗ​ഹാ​ർ​ദ​പ​ര​മാ​യാ​ണെ​ങ്കി​ലും പി​ന്നീ​ട് ക​ടു​പ്പ​മേ​റി.പെ​ൻ​ഗ്വി​ൻ ഹൗ​സി​ന് പു​സ്ത​ക​ത്തി​ന്‍റെ ഇ​ന്ത്യ​യി​ലെ പ്ര​സാ​ധ​ന​ത്തി​ന്‍റെ​യും വി​ത​ര​ണ​ത്തി​ന്‍റെ​യും ചു​മ​ത​ല​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ​രു​ടെ ഭാ​ഗ​മാ​യ ആ​ൽ​ഫ്ര​ഡ് എ ​നോ​ഫ് ആ​ണ് ആ​ഗോ​ള പ്ര​സാ​ധ​ക​ർ. ന​വം​ബ​ർ 10ന് ​പു​സ്ത​കം പു​റ​ത്തി​റ​ങ്ങു​മെ​ന്ന് അ​വ​ർ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്‍റെ 12 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തെ​ക്കു​റി​ച്ചും, ആ​ർ.​എ​സ്.​എ​സി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ചും, വ​ർ​ഗീ​യ വി​ഭ​ജ​നം, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​മു​ള്ള അ​ധ്യാ​യ​ങ്ങ​ളി​ലാ​ണ് വി​യോ​ജി​പ്പ് ഉ​ന്ന​യി​ച്ച​ത്. തി​രു​ത്ത​ലു​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ പു​സ്ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത സോ​ണി​യാ പ​ക്ഷം ത​യാ​റാ​യി​ല്ല.

അ​തേ​സ​മ​യം, ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ളും സ​മ്മ​ർ​ദ​വും ഉ​ണ്ടാ​യി​രു​ന്നെ​ന്ന വി​മ​ർ​ശ​നം പെ​ൻ​ഗ്വി​ൻ ഹൗ​സ് നി​ഷേ​ധി​ച്ചു. പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു വ​രെ പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള​താ​ണെ​ന്നും, ഒ​രു ബാ​ഹ്യ സ​മ്മ​ർ​ദ​വും ഇ​ല്ലെ​ന്നും ക​മ്പ​നി വ​ക്താ​വ് പ​ല്ല​വി നാ​രാ​യ​ൺ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ്, ചൈന കടന്നുകയറ്റം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കാൻ സോണിയ ഗാന്ധി വിസമ്മതിച്ചതിനെ തുടർന്നാണ് പെൻഗ്വിൻ ഇന്ത്യയുമായുള്ള കരാർ മുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാൽ സോണിയ ഗാന്ധിയുടെ പുസ്തകം ഓർമക്കുറിപ്പാണോ അതോ ഭാവനാസൃഷ്ടിയാണോ എന്ന് തീരുമാനിക്കേണ്ടത് എഴുത്തുകാരിയും പ്രസാധകരുമാണെന്ന് ബി.ജെ.പി നേതാവ് മുക്തർ അബ്ബാസ് നഖ്‌വി പറഞ്ഞു. വസ്തുതകൾ വളച്ചൊടിച്ച് ഇതിനെ രാഷ്ട്രീയവൽക്കരിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും ബി.ജെ.പി നേതാവ് കുറ്റപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story