Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്കൃതി ഖത്തർ സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഡോ. സുകുമാർ കാനഡക്ക് സമ്മാനിച്ചു

text_fields
bookmark_border
സംസ്കൃതി ഖത്തർ സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഡോ. സുകുമാർ കാനഡക്ക് സമ്മാനിച്ചു
cancel

ദോഹ: വിദേശ മലയാളികളിലെ മികച്ച ചെറുകഥാകൃത്തുക്കൾക്കായി സംസ്കൃതി ഖത്തർ ഏർപ്പെടുത്തിയ 2026 -ലെ സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഡോ. സുകുമാർ കാനഡക്ക് സമ്മാനിച്ചു. ദോഹയിലെ ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ സി.വി. ശ്രീരാമൻ സാഹിത്യ പ്രശസ്തിഫലകവും അമ്പതിനായിരം ഇന്ത്യൻ രൂപയുടെ കാഷ് അവാർഡും ജൂറി ചെയർമാനും എഴുത്തുകാരനുമായ ടി.ഡി. രാമകൃഷ്ണൻ കൈമാറി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, സംസ്‌കൃതി കേന്ദ്രകമ്മറ്റി അംഗം എ.സുനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു. സംസ്കൃതി വൈസ് പ്രസിഡന്റ് എസ്.ജി. നിതിൻ അധ്യക്ഷത വഹിച്ചു.

മനുഷ്യൻ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കണമെന്നും മറ്റൊരാളുടെ വഴിയല്ല, എഴുതുന്നയാൾ സ്വന്തമായി പുതിയ വഴികളാണ് കണ്ടെത്തേണ്ടതെന്നും തുടർന്ന് സംസാരിച്ച ടി.ഡി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. നോവലിനെയും കഥയെയും കവിതയെയും കുറിച്ചുള്ള വായനക്കാരുടെയും നിരൂപകരുടെയും നിർവചനങ്ങളെ റദ്ദ് ചെയ്യുന്നതാകണം പുതിയ കാലത്തെ എഴുത്തുകൾ, സാങ്കേതികവിദ്യയുടെ പുതിയ കാലത്ത് പ്രവാസലോകത്തുനിന്നുള്ള എഴുത്തുകാരും മുഖ്യധാരാ സാഹിത്യത്തിന്റെ ഭാഗമായിക്കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഹിത്യ വിഭാഗം കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി പുരസ്കാര രീതികളെ കുറിച്ചു വിശദീകരിച്ചു. പ്രവാസമേഖലയിൽ നിന്നുതന്നെ മികച്ച അംഗീകാരം ലഭിച്ചതിൽ അഭിമാനിക്കുന്നതായി പുരസ്‌കാര ജേതാവ് ഡോ. സുകുമാർ കാനഡ പറഞ്ഞു. സംസ്കൃതി ഖത്തർ ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം സ്വാഗതവും സെക്രട്ടറി ബിജു പി. മംഗലം നന്ദിയും പറഞ്ഞു. പുരസ്കാരദാനചടങ്ങുകൾക്കു ശേഷം ഗായകൻ അലോഷിയും സംഘവും ഒരുക്കിയ സംഗീത വിരുന്ന് ശ്രദ്ധേയമായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Samskriti Qatar Honours Sukumar Canada
Next Story