ബുക്കർ പ്രൈസ്: ചുരുക്കപ്പട്ടികയിൽ വില്യം ഡാൽറിംപിളും സുനിൽ അമൃതും
text_fieldsവില്യം ഡാൽറിംപിൾ
ലണ്ടൻ: ബ്രിട്ടീഷ് അക്കാദമി ബുക്കർ പ്രൈസിനുള്ള ചുരുക്കപ്പട്ടികയിൽ പ്രമുഖ എഴുത്തുകാരൻ വില്യം ഡാൽറിംപിളിെന്റ ‘ദ ഗോൾഡൻ റോഡ്: ഹൗ ഏൻഷ്യന്റ് ഇന്ത്യ ട്രാൻസ്ഫോർമ്ഡ് ദ വേൾഡ്’, സുനിൽ അമൃതിെന്റ ‘ദ ബേണിങ് എർത്ത്: ആൻ എൻവയൺമെന്റൽ ഹിസ്റ്ററി ഓഫ് ദ ലാസ്റ്റ് 500 ഇയേഴ്സ്’ എന്നിവയും.
മാനവിക, സാമൂഹിക ശാസ്ത്ര മേഖലകളിലെ മികവുറ്റ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള നോൺ-ഫിക്ഷൻ കൃതികൾക്ക് നൽകുന്നതാണ് ഈ സമ്മാനം. ഒക്ടോബർ 22നാണ് വിജയിയെ പ്രഖ്യാപിക്കുക.
ഇന്ത്യയിലും യു.കെയിലുമായി ജീവിക്കുന്ന ചരിത്രകാരനായ ഡാൽറിംപിൾ, ഇന്ത്യൻ ശാസ്ത്രം, ആർക്കിടെക്ചർ, കല, ആത്മീയ ചിന്ത എന്നിവയുടെ സ്വാധീനമാണ് തെന്റ കൃതിയിൽ വരച്ചുകാട്ടുന്നത്. ദക്ഷിണേന്ത്യയിൽനിന്നുള്ള മാതാപിതാക്കളുടെ മകനായി കെനിയയിൽ ജനിച്ച സുനിൽ അമൃത് സിംഗപ്പൂരിലാണ് വളർന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.