Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightദേവികുളത്തുണ്ട്​,...

ദേവികുളത്തുണ്ട്​, ജില്ലയിലെ ആദ്യ വായനശാല

text_fields
bookmark_border
ദേവികുളത്തുണ്ട്​, ജില്ലയിലെ ആദ്യ വായനശാല
cancel
camera_alt

ദേ​വി​കു​ള​ത്തെ ശ്രീ​മൂ​ലം ക്ല​ബ് ആ​ൻ​ഡ് ലൈ​ബ്ര​റി

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ആ​ദ്യ വാ​യ​ന​ശാ​ല ഏ​തെ​ന്ന്​ ചോ​ദി​ച്ചാ​ൽ അ​ത്​ ദേ​വി​കു​ള​ത്തെ ശ്രീ​മൂ​ലം ക്ല​ബ് ആ​ൻ​ഡ് ലൈ​ബ്ര​റി​യാ​ണ്. ബ്രി​ട്ട​നി​ൽ അ​ച്ച​ടി​ച്ച അ​ത്യ​പൂ​ർ​വ പു​സ്ത​ക​ങ്ങ​ളു​ള്ള ശ്രീ​മൂ​ലം ക്ല​ബ് ആ​ൻ​ഡ് ലൈ​ബ്ര​റി 110ന്റെ ​നി​റ​വി​ലാ​ണി​പ്പോ​ൾ.

തി​രു​വി​താം​കൂ​ർ ഭ​രി​ച്ചി​രു​ന്ന ശ്രീ​മൂ​ലം തി​രു​നാ​ൾ മ​ഹാ​രാ​ജാ​വി​ന്റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്റെ ദേ​വി​കു​ള​ത്തെ വേ​ന​ൽ​ക്കാ​ല വ​സ​തി​ക്ക് സ​മീ​പ​ത്ത്​ അ​നു​വ​ദി​ച്ച 50 സെ​ന്റ് സ്ഥ​ല​ത്താ​ണ് 1915ൽ ​ശ്രീ​മൂ​ലം ക്ല​ബ് ആ​ൻ​ഡ് വാ​യ​ന​ശാ​ല സ്ഥാ​പി​ച്ച​ത്. മ​ഹാ​രാ​ജാ​വി​ന്റെ കാ​ല​ത്ത് നി​ർ​മി​ച്ച അ​തേ ത​നി​മ​യോ​ടെ കെ​ട്ടി​ടം ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു.

മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റ് മാ​ത്രം ര​ണ്ടു​ത​വ​ണ മാ​റ്റി. വാ​യ​ന​ശാ​ല​യി​ൽ അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പെ​ട്ട​തു​ൾ​പ്പെ​ടെ മ​ല​യാ​ളം, ത​മി​ഴ്, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​യി 15,000ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളു​ണ്ട്. 1700ക​ളി​ൽ ബ്രി​ട്ട​നി​ൽ അ​ച്ച​ടി​ച്ച അ​പൂ​ർ​വ​ങ്ങ​ളാ​യ പു​സ്ത​ക​ങ്ങ​ളാ​ണ് വാ​യ​ന​ശാ​ല​യി​ലു​ള്ള​ത്. കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ ​ഗ്രേ​ഡ് വാ​യ​ന​ശാ​ല​യാ​ണി​ത്.

കെ​ട്ടി​ട​ത്തി​ന്റെ മു​ക​ൾ​നി​ല​യി​ൽ വാ​യ​ന​ശാ​ല​യും താ​ഴെ മി​നി ഹാ​ളു​മാ​ണു​ള്ള​ത്. ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ലൈ​ബ്ര​റി​യാ​ണ് ദേ​വി​കു​ള​ത്തേ​ത്. ര​ണ്ടാ​മ​ത്തേ​ത് പീ​രു​മേ​ട്ടി​ലാ​ണ്. വി.​ഒ. ഷാ​ജി പ്ര​സി​ഡ​ന്റും ശ​ര​ത്ച​ന്ദ്ര​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ഭ​ര​ണ​സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വാ​യ​ന​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്നും സ​ജീ​വ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:devikulamlibraryIdukki News
News Summary - Devikulam, the first library in the district
Next Story