ജലാൽ റഹ്മാന്റെ രചനകൾ ഇനി അറബിയിലും
text_fieldsജലാൽ റഹ്മാന്റെ കൃതി അറബിയിൽ പ്രസിദ്ധീകരികരിച്ചപ്പോൾ
ആലപ്പുഴ: പ്രമുഖ പ്രവാസി എഴുത്തുകാരൻ ആലപ്പുഴ തെക്കനാര്യാട് വേളിയാകുളങ്ങരയിൽ ആത്തിക്ക ഉമ്മ മൻസിലിൽ ജലാൽ റഹ്മാന്റെ രചനകൾ ഇനി അറബിയിലും വായിക്കാം. കായംകുളം എം.എസ്.എം കോളജിലെ കാന്റീൻ ജീവിതാനുഭവങ്ങളുടെ വിവരണമായ ഒരു കോളജ് കാന്റീൻകാരന്റെ കുറിപ്പുകൾ എന്ന രചനക്ക് ശേഷം ജലാൽ റഹ്മാൻ എഴുതിയ അങ്ങും ഇങ്ങും എങ്ങും എന്ന കൃതിയിലെ തെരഞ്ഞടുത്ത 33 അധ്യായങ്ങളാണ് ജലാൽ റഹ്മാന്റെ ഗൾഫ് ജീവിതത്തിലെ ഓർമകൾ എന്ന പേരിൽ അറബിയിൽ പ്രസിദ്ധീകരികരിച്ചത്. പ്രമുഖ പ്രസാധകരുടെ കൂട്ടായ്മയായ സൗദിയിലെ സമാവിയാണ് പ്രസാധകർ. അറബിക് ഓൺലൈൻ വായനക്കും സംവിധാനമുണ്ട്.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പരിഭാഷകനുമായ ഓച്ചിറ ഉണിശ്ശേരിൽ യൂസുഫ് നദ്വിയാണ് പുസ്തകം അറബിയിലേക്ക് മാറ്റിയത്. നടൻ ഇന്നസെന്റിന്റെ കാൻസർ വാർഡിലെ ചിരി എന്ന കൃതിയും അദ്ദേഹം പരിഭാഷപ്പെടുത്തിയത് കെയ്റോവിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലീഷ് പതിപ്പും അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. സൗദിയിലെ നജ്റാനിൽ ദീർഘകാലമായി ജോലി ചെയ്യുകയാണ് ജലാൽ റഹ്മാൻ. സാജിതയാണ് ഭാര്യ. സുൽത്താന, മുഹമ്മദ് സുൽഫിക്കർ, മുഹമ്മദ് സലിൽ എന്നിവർ മക്കളും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.