Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപി.​എ​ൻ....

പി.​എ​ൻ. പ​ണി​ക്ക​രു​ടെ കൈ​യൊ​പ്പ് പ​തി​ഞ്ഞ പാ​ഞ്ഞാ​ൾ വാ​യ​ന​ശാ​ല​ക്ക്‌ 83 വ​യ​സ്സ്​

text_fields
bookmark_border
പി.​എ​ൻ. പ​ണി​ക്ക​രു​ടെ കൈ​യൊ​പ്പ് പ​തി​ഞ്ഞ പാ​ഞ്ഞാ​ൾ വാ​യ​ന​ശാ​ല​ക്ക്‌ 83 വ​യ​സ്സ്​
cancel

ചെ​റു​തു​രു​ത്തി: വാ​യി​ച്ചു പ​ഠി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യം ഒ​രു ഹൃ​ദ​യ​ത്തി​ലേ​ക്ക് പ​ക​ർ​ത്താ​ൻ ഈ ​കേ​ന്ദ്ര​ത്തി​ന് ക​ഴി​യ​ട്ടെ എ​ന്ന പി.​എ​ൻ. പ​ണി​ക്ക​രു​ടെ കൈ​യൊ​പ്പ് പ​തി​ഞ്ഞ പാ​ഞ്ഞാ​ൾ വാ​യ​ന​ശാ​ല​ക്ക്‌ 83 വ​യ​സ്സ്. 47 വ​ർ​ഷം മു​മ്പ്​ പി.​എ​ൻ. പ​ണി​ക്ക​ർ വാ​യ​ന​ശാ​ല സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​ന്ന് എ​ഴു​തി​യ വാ​ക്ക് ഇ​പ്പോ​ഴും നി​ധി പോ​ലെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ലൈ​ബ്ര​റി കൗ​ൺ​സി​ൽ ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ ഗ്രേ​ഡാ​യ എ ​പ്ല​സ്​ ഗ്രേ​ഡി​ലാ​ണ് ഇ​​പ്പോ​ൾ. 22000ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളും 500ല​ധി​കം അം​ഗ​ങ്ങ​ളു​മു​ള്ള വാ​യ​ന​ശാ​ല​യി​ൽ ബാ​ല​വേ​ദി, വ​നി​താ വേ​ദി, യു​വ​ത, വ​യോ​ജ​ന വേ​ദി, കാ​യി​ക വേ​ദി, ക​ലാ​വേ​ദി തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ക്കു​ന്നു. ജ​ന​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. സാ​ന്ത്വ​ന​കേ​ന്ദ്രം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ ലൈ​ബ്ര​റി, ര​ക്ത​ദാ​ന​സേ​ന തു​ട​ങ്ങി​യ​വ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

വ​നി​ത​ക​ൾ​ക്കാ​യി ഫി​റ്റ്ന​സ് സെ​ന്‍റ​ർ, ഇ​ൻ​ഡോ​ർ ബാ​ഡ്​​മി​ന്റ​ൺ കോ​ർ​ട്ട്, ജ​ന​സേ​വ​ന കേ​ന്ദ്രം, ടി.​പി. കൃ​ഷ്ണ​ൻ സ്മാ​ര​ക വാ​യ​ന മു​റി, എ​ൻ.​എം.​എ​സ് റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി, എ​ഴു​ത്തു​കാ​ര​ൻ തു​പ്പേ​ട്ട​ൻ സ്മാ​ര​ക ഹാ​ൾ, കൃ​ഷ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഹാ​ൾ, ചി​ത്ര​ൻ മാ​സ്റ്റ​ർ സ്മാ​ര​ക ഹാ​ൾ എ​ന്നി​വ​യും വാ​യ​ന​ശാ​ല​യി​ലു​ണ്ട്.

നൃ​ത്തം, ക​ള​രി, ചി​ത്ര ര​ച​ന, ചെ​ണ്ട തു​ട​ങ്ങി 15 വി​ഷ​യ​ങ്ങ​ൾ അ​ഭ്യ​സി​പ്പി​ക്കു​ന്നു. ഗ്ര​ന്ഥ​ശാ​ല സം​ഘ​ത്തി​ന്റെ മി​ക​ച്ച വാ​യ​ന​ശാ​ല​ക്കു​ള്ള ഷീ​ൽ​ഡ്, ത​ല​പ്പി​ള്ളി താ​ലൂ​ക്കി​ലെ മി​ക​ച്ച വാ​യ​ന​ശാ​ല​ക്കു​ള്ള പു​ര​സ്‌​കാ​രം, പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്കി​ലെ മി​ക​ച്ച ഹ​രി​ത വാ​യ​ന​ശാ​ല​ക്കു​ള്ള പു​ര​സ്‌​കാ​രം എ​ന്നി​വ ല​ഭി​ച്ചി​​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reading dayliteraturepn panicker
News Summary - Panchal Library, signed by P.N. Panicker, turns 83
Next Story