വ്യഥ
text_fieldsസ്വപ്നം
എത്തിപ്പെടാൻ പറ്റാത്ത
കാലത്തെവിടെയോ
ഇഴയടുപ്പത്തെ സാന്ദ്രമാക്കും വിധം
സ്നേഹാർദ്രത നിറഞ്ഞ് നിൽക്കുന്ന
കാലത്തോട് കലഹിക്കാത്ത
പച്ചത്തുരുത്തുകൾ സ്വപ്നം കാണുന്നു
സത്യം
ഉള്ളിലെ മരവിപ്പിനെ
തീ പിടിപ്പിക്കും വിധം
പൊള്ളി നീറിയ മുറിവുകളിൽ
ഇറ്റിറ്റു വീഴുന്ന കണ്ണ് നീർത്തുള്ളികളും
ഉള്ളുലഞ്ഞവന്റെ പൊള്ളുന്ന വാക്കുകളും
അരികുവത്കരിക്കപ്പെട്ട ജീവിതങ്ങളുടെ
അപ്രമേയമായ പരികൽപനകളായി
സ്വയം നൂറ്റ നൂലിൽ കുരുങ്ങി
തീർന്നുപോകും പട്ടുനൂൽ പുഴുപോൽ
വിധിയുടെ കൈയിലെ പമ്പരങ്ങളാകുന്നു
സങ്കൽപം
മറക്കുവാനാകാത്ത മൗനസംഗീതം
മറുകരകാണാ കടലിനെ നോക്കി
ആകുലതയുടെ ആഴങ്ങളെ തൊട്ട്
തണലാവശ്യമുള്ളവന്ന് കുളിരായി
പെയ്തിറങ്ങാൻ വെമ്പൽ കൊള്ളുന്നു.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.