മഴപ്പാറ്റകളുടെ സഞ്ചാരം
text_fieldsഉള്ളിലൊരു തീയുണ്ട്
അണക്കുവാൻ ഏറ്റവും
എളുപ്പമുള്ളത്
ശ്രമങ്ങളുടെ നിസ്സാരപരിഗണന
ആവശ്യമായത്
എന്നിട്ടും മറവിയെ
കൂട്ടുപിടിക്കാൻ
മാർഗ്ഗങ്ങൾ തേടിയലയുന്നു
ഉള്ളിലൊരു തീയുണ്ട്
വീണ്ടും വീണ്ടും
മുളച്ചു പൊന്തുന്നത്
മഴത്തുള്ളികളാൽ ചെടികൾ
മുളക്കുന്നതു പോലെ.
പാപത്തിന്റെ വിത്തുകൾ
മുളച്ചു കൊണ്ടേയിരിക്കുന്നു
അഗ്നി ശമിപ്പിക്കാൻ
ഞാൻ വഴികൾ തേടിയലയുന്നു
മറക്കുവാൻ വഴികളേറെ
ഞാൻ വീണ്ടും ഉള്ളിലെ
നരകത്തെ
മറന്നു ചിരിക്കുന്നു.
ഉള്ളിലൊരു തീയുണ്ട്
ആദ്യത്തേയും അവസാനത്തേയും
ഓർമപ്പെടുത്തലായി
ചിറകുവിരിക്കുന്ന മഴപ്പാറ്റകളുടെ
ആയുസ്സുള്ളുവെങ്കിലും
ഞാനൊന്നു ചിരിക്കട്ടെയല്ലേ?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.