ഒഴുകുന്ന കവിത
text_fieldsകൂടെ നടക്കാനിറങ്ങിയ അവൾ കുർബാന കൂടാൻ താമസിച്ചെന്ന്
ധൃതിയിൽ ഓടിപ്പോയി.
കാരണം തേടിനിന്ന എന്നെ അവൾ സാവധാനം തിരുത്തി
ഓടിയതല്ല, കവിതയായി ഒഴുകിയതാണത്രേ.
കൊടും മഴയത്ത് ചൂടിയ കുടയുടെ ചുവട്ടിലേക്ക് തള്ളി കയറി
എന്നെയും നനച്ചില്ലേ?..
ചെറു പരിഭവം കേട്ടതും, അവൾ കണ്ണിറുക്കി- തള്ളിയതല്ല
മരം പെയ്തപ്പോൾ കുതിർന്ന ഇലകളായി ഇളകിയാടിയതാണത്രേ.
കുറുമ്പ് കൂടുന്നുണ്ടെന്ന് പറയും മുമ്പേ അവൾ ഒരു
നോട്ടംക്കൊണ്ട് എന്നെ വായടച്ചു,
പിന്നെ മൊഴിഞ്ഞു കുറുമ്പ് മാത്രമല്ല ,മദം പൊട്ടിയ ആനയായി
ഗാർജിക്കാറുമുണ്ടത്രേ. .
കാറ്റാണ്..
ഭാവ ഭേദങ്ങൾ ഉണ്ടാവാറുണ്ട് സങ്കടവും സംഘർഷവും സമ്മർദ്ദവും
മനുഷ്യൻ മാത്രം ചുമക്കുന്നതല്ല ഈ ഭാരം.
ചൂളമടിച്ചുകൊണ്ട് തിടുക്കത്തിൽ അവൾ വീശിപ്പോയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.