മൗനം തീർക്കുന്ന ശൂന്യത
text_fieldsഹൃദയത്തിൽ നിന്നും
വിരൽത്തുമ്പിൽ പകർത്താൻ
എന്നിലവശേഷിച്ചത്
ശൂന്യത..
അർഥമില്ലാത്ത
അക്ഷരങ്ങളുടെ
അവശേഷിപ്പ്...
അപൂർണതയുടെ
അസ്വസ്ഥത...
എന്നിലെ വരികൾക്കിടയിൽ
അക്ഷരങ്ങളിൽ
ഭാവനകളിലെല്ലാം
നിഴലായി നീയായിരുന്നു.
എന്നിലെ വാക്കുകൾക്ക്
വർണം പകർന്നത്
നീയായിരുന്നു...
വേനൽചൂടിലെ
ഇലപൊഴിയും
ശിശിരം പോൽ
എൻ മനസ്സിൽ നിന്നും
നിന്നോർമകൾ
പൊഴിയുന്നുവോ...
ചാഞ്ഞുവീഴും
സൂര്യനെ പോൽ
അസ്തമയ ശോഭ
മായും സന്ധ്യപോൽ
നീയും മായുന്നുവോ...
എന്നിലെ ശൂന്യത
നിന്റെ
മായം ചേര്‍ത്ത
സ്നേഹപ്രകടനങ്ങളുടെ
ആകത്തുക..
സൗഹൃദത്തിന്റെ
തിരികൊളുത്താൻ
മനസ്സിന്റെ ഇരുണ്ട കോണിൽ
നീ അഗ്നിയായ് വന്നപ്പോൾ
ഓർത്തില്ല അത് ആളിക്കത്തിയത്
കെടാനായിരുന്നെന്ന്...
വിരഹം മറവിയുടെ
മറ്റൊരു പേരെന്ന്
നിന്നിലൂടെ ഞാൻ
തിരിച്ചറിയുമ്പോഴേക്കും
ഹൃദയത്തെ ശൂന്യത
കൈയടക്കിയിരുന്നു...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.