Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightപറങ്കിപ്പടയെ തുരത്തിയ...

പറങ്കിപ്പടയെ തുരത്തിയ നായര്‍-മുസ്‌ലിം പടയാളികള്‍; കേരള സ്റ്റോറിയുടെ കാലത്ത് ഓർക്കണം മിശ്കാലിന്‍റെ ചരിത്രം

text_fields
bookmark_border
പറങ്കിപ്പടയെ തുരത്തിയ നായര്‍-മുസ്‌ലിം പടയാളികള്‍; കേരള സ്റ്റോറിയുടെ കാലത്ത് ഓർക്കണം മിശ്കാലിന്‍റെ ചരിത്രം
cancel
camera_alt

കു​റ്റി​ച്ചി​റ മി​ശ്​​കാ​ൽ പ​ള്ളി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ പൈ​തൃ​ക നി​ർ​മി​തി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട കോ​ഴി​ക്കോ​ട്ടെ പു​രാ​ത​ന മി​ശ്കാ​ൽ പ​ള്ളി​ക്കു​നേ​രെ പോ​ർ​ച്ചു​ഗീ​സു​കാ​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​വും, നാ​യ​ർ - മു​സ്‌​ലിം പ​ട​യാ​ളി​ക​ൾ കൈ​കോ​ർ​ത്ത് തി​രി​ച്ച​ടി​ച്ച​തും കേ​ര​ള സ്റ്റോ​റി​യു​ടെ ഈ ​വി​ദ്വേ​ഷ പ്ര​ച​ര​ണ കാ​ല​ത്ത് ഓ​ർ​ത്തി​രി​ക്കേ​ണ്ട ച​രി​ത്ര​മാ​ണ്. റ​മ​ദാ​ൻ 22ന് ​ഈ ച​രി​ത്ര സം​ഭ​വ​ത്തി​ന്‍റെ മ​റ്റൊ​രു വാ​ർ​ഷി​കം കൂ​ടി ആ​ഗ​ത​മാ​കു​ന്നു. 1510 ജ​നു​വ​രി മൂ​ന്നി​ന്, ഹി​ജ്റ വ​ർ​ഷം 915 റ​മ​ദാ​ൻ 22നാ​യി​രു​ന്നു വാ​സ്കോ​ഡ ഗാ​മ​യു​ടെ പി​ൻ​ഗാ​മി​യാ​യ ക​മാ​ൻ​ഡ​ർ അ​ൽ​ബു​ക്ക​ർ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി ആ​ക്ര​മി​ച്ച​ത്. പ​ത്തേ​മാ​രി​യി​ൽ കോ​തി അ​ഴി​മു​ഖ​ത്തി​ലൂ​ടെ ക​ല്ലാ​യി പു​ഴ​യി​ലെ​ത്തി ന​ഗ​രം ആ​ക്ര​മി​ച്ച പോ​ർ​ചു​ഗീ​സു​കാ​ർ പ​ള്ളി​ക്ക് തീ​വെ​ച്ചു. മ​രം കൊ​ണ്ട് നി​ർ​മി​ച്ച പ​ള്ളി​ക്ക് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. പ​ള്ളി​യി​ലെ ‘മി​അ്‌​റാ​ബ്’ ത​ക​ർ​ക്ക​പ്പെ​ട്ടു. കോ​ഴി​ക്കോ​ട്ടെ​ത്തി​യ യെ​മ​ന്‍ വ്യാ​പാ​രി​യും നി​ര​വ​ധി ച​ര​ക്കു​ക​പ്പ​ലു​ക​ളു​ടെ ഉ​ട​മ​യു​മാ​യ ന​ഖൂ​ദാ മി​ശ്കാ​ൽ എ.​ഡി.1300​നും 1330നും ​ഇ​ട​യി​ലാ​ണ് പ​ള്ളി നി​ർ​മി​ച്ച​ത്.

ഏ​ഴ് നി​ല​ക​ളു​ണ്ടാ​യി​രു​ന്ന പ​ള്ളി അ​ന്ന് കോ​ഴി​ക്കോ​ട്ടെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ട​മാ​യി​രു​ന്നു. പ​ള്ളി ആ​ക്ര​മി​ച്ച പ​റ​ങ്കി​ക​ൾ​ക്കെ​തി​രെ സാ​മൂ​തി​രി​യു​ടെ അ​ഞ്ഞൂ​റി​ലേ​റെ നാ​യ​ർ പ​ട​യാ​ളി​ക​ളും മു​സ്‌​ലിം​ക​ളും ചേ​ർ​ന്നാ​ണ് പോ​രി​നി​റ​ങ്ങി​യ​ത്. 1571ൽ ​സാ​മൂ​തി​രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ർ​ച്ചു​ഗീ​സു​കാ​ർ​ക്കെ​തി​രെ ചാ​ലി​യം കോ​ട്ട​യി​ലേ​ക്ക് കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട പു​റ​പ്പെ​ട്ടു. പ​റ​ങ്കി​ക​ളെ തു​ര​ത്തി​യോ​ടി​ച്ച് കോ​ട്ട ത​ക​ർ​ത്ത കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റും കൂ​ട്ട​രും കോ​ട്ട​യു​ടെ നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ച്ച മ​രം മി​ശ്കാ​ൽ പ​ള്ളി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് ഈ ​മ​ര ഉ​രു​പ്പ​ടി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മി​ശ്കാ​ൽ പ​ള്ളി പു​തു​ക്കി​പ്പ​ണി​ത​ത്. മ​ത​സൗ​ഹാ​ര്‍ദ​ത്തി​ന്റെ​യും മാ​ന​വി​ക​ത​യു​ടെ​യും ഈ ​ച​രി​ത്രം എ​ന്നും ജ്വ​ലി​ച്ച് നി​ൽ​ക്കേ​ണ്ട​തു​ണ്ട്.

പോർച്ചുഗീസ് ആക്രമണത്തിന്‍റെ മായാത്ത പാടുകള്‍ ഇന്നുമുണ്ട് മിശ്കാലിന്‍റെ അകത്തളങ്ങളിൽ. ഇപ്പോൾ നാലു നിലകളിൽ സ്ഥിതി ചെയ്യുന്ന പള്ളിയുടെ നിർമാണം കേരളീയ വാസ്തുശൈലിയിലാണ്. കരിങ്കൽ തൂണുകൾ താഴ്ത്തിയാണ് അടിത്തറ. മരപ്പലകകൾ വിരിച്ച പള്ളിക്ക് 24 തൂണുകളും 47 വാതിലുകളുമുണ്ട്. അത്യപൂര്‍വ ചരിത്രശേഷിപ്പുകള്‍ പള്ളിയിൽ സംരക്ഷിച്ചിട്ടുണ്ട്. പള്ളി സന്ദർശിക്കാൻ വിദേശ വിനോദസഞ്ചാരികളടക്കം നിരവധി പേർ ദിവസവും ഇവിടെയെത്തുന്നു. സാഹോദര്യത്തിന്‍റെയും ഒരുമയുടെയും പ്രതീകമായി മിശ്കാൽ പള്ളി ഇന്നും തലയുയർത്തി നിൽക്കുന്നു. മിശ്കാൽ ആക്രമണ വാർഷികമായ ഓരോ റമദാൻ 22ഉം ഹിന്ദു - മുസ്‌ലിം പടയാളികൾ കൈകോർത്ത പോരാട്ട ചരിത്രത്തിന്‍റെ സ്മരണ പുതുക്കലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:history storyMalayalam Newsmishkal mosqueKozhikode
News Summary - Mishkal Mosque history should be remembered during the era of Kerala Story
Next Story