Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുലിക്കളി മത്സരം; അയ്യന്തോള്‍ ദേശത്തിന് ഒന്നാം സ്ഥാനം

text_fields
bookmark_border
പുലിക്കളി മത്സരം; അയ്യന്തോള്‍ ദേശത്തിന് ഒന്നാം സ്ഥാനം
cancel
camera_alt

പു​ലി​ക്ക​ളി​യി​ലെ ജേ​താ​ക്ക​ളാ​യ അ​യ്യ​ന്തോ​ൾ ദേ​ശം സം​ഘാ​ട​ക സ​മി​തി​യു​ടെ വി​ജ​യ​ഘോ​ഷം ദേ​ശം പ്ര​സി​ഡ​ന്റ് അ​ഡ്വ. റോ​ബ്സ​ൺ പോ​ൾ ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദി​ന് മ​ധു​രം ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

തൃ​ശൂ​ര്‍: ശ​നി​യാ​ഴ്ച വൈ​കീ​ട്ട് തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ പു​ലി​ക്ക​ളി​യി​ല്‍ മി​ക​ച്ച ടീം ​ആ​യി അ​യ്യ​ന്തോ​ള്‍ ദേ​ശ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ള​രി​ക്ക​ര ദേ​ശം ര​ണ്ടാം സ്ഥാ​ന​വും വി​യ്യൂ​ര്‍ യു​വ​ജ​ന പു​ലി​ക്ക​ളി സം​ഘം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സ​മ​കാ​ലി​ന വി​ഷ​യ​ത്തി​ലെ മി​ക​ച്ച ടാ​ബ്ലോ കാ​നാ​ട്ടു​ക​ര ദേ​ശ​ത്തി​ന്റേ​താ​യി​രു​ന്നു. ര​ണ്ടാം സ്ഥാ​നം സീ​താ​റാം മി​ല്‍ ദേ​ശ​വും മൂ​ന്നാം സ്ഥാ​നം ഒ​ള​രി​ക്ക​ര ദേ​ശ​വും നേ​ടി.

പു​രാ​ണ​ങ്ങ​ളി​ലെ മി​ക​ച്ച ടാ​ബ്ലോ ആ​യി സീ​താ​റാം മി​ല്‍ ദേ​ശം ഒ​ന്നാം സ്ഥാ​ന​വും കു​ട്ട​ന്‍കു​ള​ങ്ങ​ര ദേ​ശം ര​ണ്ടാം സ്ഥാ​ന​വും ച​ക്കാ​മു​ക്ക് ദേ​ശം മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.പു​ലി​ക്കൊ​ട്ടി​ല്‍ അ​യ്യ​ന്തോ​ള്‍ ദേ​ശം ഒ​ന്നും സീ​താ​റാം മി​ൽ ദേ​ശം ര​ണ്ടും ശ​ങ്ക​രം​കു​ള​ങ്ങ​ര ദേ​ശം മൂ​ന്നും സ്ഥാ​നം നേ​ടി. പു​ലി​വ​ര​യി​ല്‍ അ​യ്യ​ന്തോ​ള്‍ ഒ​ന്നും ഒ​ള​രി​ക്ക​ര ര​ണ്ടും സീ​താ​റാം മി​ല്‍ മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. പു​ലി​വ​ണ്ടി​യി​ല്‍ കു​ട്ട​ന്‍കു​ള​ങ്ങ​ര ഒ​ന്നും ച​ക്കാ​മു​ക്ക് ര​ണ്ടും സീ​താ​റാം മി​ല്‍ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. പു​ലി​വേ​ഷ​ത്തി​ല്‍ അ​യ്യ​ന്തോ​ള്‍ ഒ​ന്നും വി​യ്യൂ​ര്‍ യു​വ​ജ​ന പു​ലി​ക്ക​ളി സം​ഘം ര​ണ്ടും സീ​താ​റാം മി​ല്‍ മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. ച​മ​യ​ത്തി​ല്‍ വി​യ്യൂ​ര്‍ യു​വ​ജ​ന​സം​ഘം ഒ​ന്നും ഒ​ള​രി​ക്ക​ര ദേ​ശം ര​ണ്ടും ച​ക്കാ​മു​ക്ക് ദേ​ശം മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി. മി​ക​ച്ച അ​ച്ച​ട​ക്ക​മു​ള്ള ടീം ​ആ​യി അ​യ്യ​ന്തോ​ള്‍ ദേ​ശ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pulikali Competition: Ayyanthole Desam Bags First Place
Next Story