ആവേശത്തുഴയെറിഞ്ഞ് പാച്ചേനി; മന്ദസ്മിതവുമായി കടന്നപ്പള്ളി
text_fieldsകടാങ്കോട് തീരപ്രദേശത്ത് പ്രചാരണത്തിനായെത്തിയ സതീശന് പാച്ചേനി തോണിയിൽ സഞ്ചരിക്കുന്നു
കണ്ണൂര്‍: വോേട്ടാളങ്ങളിൽ ആവേശത്തുഴയെറിഞ്ഞായിരുന്നു ശനിയാഴ്ച കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സതീശൻ പാച്ചേനിയുടെ പര്യടന തുടക്കം.
ചേലോറ മേഖലയിലായിരുന്നു വോട്ടഭ്യർഥനയുമായുള്ള പ്രചാരണ തുടക്കം. സ്ഥാനാര്‍ഥിയും ഒരു സംഘം പ്രവര്‍ത്തകരും വാരം കടാങ്കോട് തീരപ്രദേശത്ത് നിന്നും പര്യടനത്തിന് തുടക്കം കുറിച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മണ്ഡലത്തിലെ വിനോദ സഞ്ചാരമേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് പാച്ചേനി പറഞ്ഞു.
നേതാക്കളായ സി. എറമുള്ളാന്, പാർഥന് ചങ്ങാട്ട്, കെ.പി. അബ്ദുല്‍ റസാഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു. വൈകീട്ട് പ്രവർത്തകരെ ആവേശത്തിലാഴ്ത്തി വാണിയംചാലില് വാഹന പ്രചാരണം.
വാഹന പ്രചാരണ ജാഥക്കെങ്ങും ഉൗഷ്മള സ്വീകരണമാണ് പ്രവർത്തകർ അദ്ദേഹത്തിനായി ഒരുക്കിയത്. തുടര്‍ന്ന് കുട്ടിക്കച്ചാല്, അരക്കിണര്‍, മുണ്ടേരിപ്പീടിക, ചേലോറ വില്ലേജ് ഓഫിസ്, കിത്താപുരം, തിലാന്നൂര്‍ സത്രം, പെരിങ്ങളായി, ചേലോറ, രാഘവന് മാസ്റ്റര്‍ പീടിക, പഞ്ചായത്ത് കിണര്‍, ചതുരക്കിണര്‍, ചാലില്‍ മൊട്ട എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം കരിക്കിന് കണ്ടിചിറയില് സമാപിച്ചു.
കടന്നപ്പള്ളി രാമചന്ദ്രൻ കലാഭവൻ മണിയുടെ സഹോദരൻ ആർ. എൽ.വി. രാമകൃഷ്ണനൊപ്പം
പതിവുതെറ്റിക്കായെതുള്ള മന്ദസ്മിതവുമായാണ് എൽ.ഡി.എഫ് സ്ഥാനാർഥി ശനിയാഴ്ച വോട്ടർമാരെ സമീപിച്ചത്. തളാപ്പ് ഓലച്ചേരിക്കാവിന് സമീപത്തുനിന്നാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
സ്ഥാനാര്‍ഥിയെ കാണാനും വരവേല്‍ക്കാനുമായി പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേരാണ് ഓരോ സ്വീകരണകേന്ദ്രങ്ങളിലും എത്തിയത്. തുടർന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സിലെത്തി വോട്ടഭ്യർഥിച്ചു.
തുടർന്ന് തെക്കി ബസാർ, പാലക്കാട് സ്വാമി മഠം, ധനലക്ഷ്മി ഹോസ്പിറ്റൽ, തായത്തെരു കോളനി, ആശിർവാദ് ഹോസ്പിറ്റൽ, മുക്കടവ്, തയ്യിൽ, മൈതാനപ്പള്ളി, പടന്ന കോളനി, വെറ്റിലപള്ളി, ഉരുവച്ചാൽ, ചൊവ്വ അമ്പാടി റോഡ്, ചൊവ്വ ചെക്പോസ്റ്റ്, കണ്ണൂക്കര മാണിക്കകാവ്, താണ മുനിസിപ്പൽ കോളനി, ചിറക്കൽ കുളം, തായത്തെരു, കാനത്തൂർ, ബർണശ്ശേരി, പയ്യാമ്പലം, മഞ്ചപാലം, താളിക്കാവ് എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.