Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുതെന്ന് വി.ഡി സതീശൻ

text_fields
bookmark_border
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുതെന്ന് വി.ഡി സതീശൻ
cancel

കോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശമുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു.

ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാന്‍ പാടില്ല. ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ കേട്ടയം ജില്ലയിലും ഓണ കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നല്‍കണമെന്ന് വി.ഡി സതീഷൻ അഭ്യർഥിച്ചു.

60 വയസിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഓണ സമ്മാനമായി 1,000 രൂപ നല്‍കുന്ന പദ്ധതിയില്‍ നിന്നും കോട്ടയം ജില്ലയെ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയതായി കാണുന്നു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിന്‍വലിക്കണമെന്ന് അഭ്യർഥിച്ചു.

തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം; കോട്ടയത്ത്​ ഓണക്കിറ്റ് വിതരണം നിർത്തി

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം നി​ർ​ത്തി​വെ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ നി​ർ​ദേ​ശം. ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ​ക്ക്​​ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം തെ​ര​ഞ്ഞെ​ടു​പ്പ്​ നി​രീ​ക്ഷ​ക​ൻ ​കൈ​​മാ​റി​യ​തോ​ടെ കി​റ്റ്​ വി​ത​ര​ണം നി​ർ​ത്തി.

ഓ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യു​ള്ള കി​റ്റ്​ വി​ത​ര​ണം കോ​ട്ട​യ​ത്തു​മാ​ത്രം ന​ട​ത്താ​തി​രി​ക്കു​ന്ന​ത്​ മൂ​ല​മു​ണ്ടാ​കു​ന്ന സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ ക​ത്ത​യ​ച്ചു. ക​മീ​ഷ​ന്‍റെ മ​റു​പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തു​ട​ർ​ന​ട​പ​ടി​യെ​ന്ന്​ ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ അ​റി​യി​ച്ചു. അ​തു​വ​രെ കി​റ്റ്​ വി​ത​ര​ണം ന​ട​ത്തി​ല്ല.

സെ​പ്​​റ്റം​ബ​ര്‍ എ​ട്ടി​നാ​ണ്​ പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​കു​ന്ന​ത്. ക​മീ​ഷ​ൻ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഓ​ണ​ത്തി​നു​ശേ​ഷ​മേ കോ​ട്ട​യ​ത്ത്​ കി​റ്റ്​ വി​ത​ര​ണം ന​ട​ത്താ​നാ​കൂ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VD Satheesan should not stop the distribution of kits in Kottayam district because of by-elections
Next Story