Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുഞ്ഞുവിരലിൽ മഷി പുരട്ടി രണ്ടര വയസ്സുകാരൻ അമൽ
text_fieldsbookmark_border
കാവശ്ശേരി ചുണ്ടക്കാട് സ്കൂളിൽ പിതാവിനോടൊപ്പമെത്തിയ കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ വിരലിൽ
മഷി പുരട്ടിക്കൊടുക്കുന്നു
ആലത്തൂർ: വീട്ടിൽ ആളില്ലാത്തതുകൊണ്ട് വോട്ട് ചെയ്യാൻ പോകുമ്പോൾ ചുണ്ടക്കാട്ടിലെ നൗഫൽ രണ്ടര വയസ്സുള്ള മകൻ അമൽ മുഹമ്മദിെനയും കൂടെക്കൂട്ടി.
ബൂത്തിലെത്തി പിതാവിെൻറ വിരലിൽ മഷി പുരട്ടുന്നത് കണ്ട കുട്ടിയും കൈ നീട്ടി. കുട്ടിയുടെ ആഗ്രഹം നിഷേധിക്കാൻ വനിത പോളിങ് ഓഫിസർക്കും മനസ്സുവന്നില്ല.
നീട്ടിപ്പിടിച്ച കുഞ്ഞുവിരലിൽ മഷി പുരട്ടിയതോടെ അമൽ മുഹമ്മദും ഹാപ്പി. തരൂർ നിയോജക മണ്ഡലത്തിൽ കാവശ്ശേരി ചുണ്ടക്കാട് കെ.കെ.എം.എൽ.പി സ്കൂളിലെ 77ാം നമ്പർ ബൂത്തിലാണ് സംഭവം.
Next Story

