Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിധി വരും മുേമ്പ തോൽവി സമ്മതിച്ച് വി.ടി ബൽറാം
text_fieldsbookmark_border
തൃത്താല: തൃത്താല നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി പുറത്ത് വരുന്നതിന് മുമ്പ് തോൽവി സമ്മതിച്ച് യു.ഡി.എഫ് സ്ഥാനാർഥി വി.ടി ബൽറാം. തൃത്താലയുടെ ജനവിധി വിനിയപുരസ്സരം അംഗീകരിക്കുന്നുവെന്ന് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. പുതിയ കേരള സർക്കാറിന് അഭിവാദ്യങ്ങൾ നേരുന്നതായും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനം മുഴുവൻ ഉറ്റുനോക്കിയ പോരാട്ടമായിരുന്നു എം.ബി രാജേഷും വി.ടി ബൽറാമും തമ്മിലുള്ളത്. ഇടതുപാരമ്പര്യമുള്ള തൃത്താല മണ്ഡലം പിടിച്ചെടുത്ത വി.ടി ബൽറാമിനെ തറപറ്റിക്കുകയെന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു.
എ.കെ.ജിയെ കുറിച്ച് ബൽറാം നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. വൈകാരികമായാണ് സി.പി.എം അണികൾ ബൽറാമിന്റെ എ.കെ.ജിക്കെതിരായ പരാമർശങ്ങളെ കണ്ടത്.
Next Story

