കൂടെ അഭിനയിക്കുന്നവരോട് പ്രണയം തോന്നുന്നുവെന്നത് വെറുതെ, അങ്ങനെയെങ്കിൽ വില്ലനെ തൊഴിക്കുമോ?: നടൻ വിജയരാഘവൻ
text_fieldsഎറണാകുളം: കൂടെ അഭിനയിച്ച നായികയോട് പ്രണയം തോന്നുന്നുവെങ്കിൽ കൂടെ അഭിനയിച്ച വില്ലനെ തൊഴിക്കാൻ തോന്നുമോ എന്ന് നടൻ വിജയ രാഘവൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കൂടെ അഭിനയിച്ച സ്ത്രീകളോട് പ്രണയം തോന്നുമോ എന്നതായിരുന്നു ചോദ്യം. " എന്‍റെ സഹോദരി എന്‍റെ കാമുകിയായിട്ടുണ്ട്. എന്‍റെ അച്ഛന്‍റെ പെങ്ങൾ അച്ഛന്‍റെ അമ്മയായിട്ട് അഭിനയിച്ചു. അന്ന് അവർക്ക് ഇരുപത്തെട്ട് വയസായിരുന്നു. അച്ഛന്‍റെ കാമുകിയായിട്ടും അഭിനയിച്ചിട്ടുണ്ട്. എന്‍റെ പെങ്ങൾ എന്‍റെ കാമുകിയായി അഭിനയിച്ചിട്ടുണ്ട്" നടൻ പറഞ്ഞു.
ഉർവശി എന്‍റെ ഭാര്യയായി അഭിനയിക്കുന്നു. എന്ന് കരുതി എനിക്ക് പ്രണയം തോന്നില്ലെന്നും അവരെ കുട്ടിയായേ തോന്നുകയുള്ളൂ എന്നും നടൻ പറഞ്ഞു. അഭിനയത്തിൽ നടീ നടൻമാർമാരേയുള്ളൂവെന്ന് നടൻ കൂട്ടിച്ചേർത്തു. ഒരുപാട് തവണ കൂടെ അഭിനയിച്ചവരോട് പ്രണയം തോന്നി എന്ന് ആളുകൾ വെറുതേ പറയുന്നതാണെന്നും അങ്ങനെയെങ്കിൽ ഒരുപാട് തവണ വില്ലനായി കൂടെ അഭിനയിച്ച ആളെ തൊഴിക്കുമോ എന്നുമാണ് നടന്‍റെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

