ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസ്; നടി മിനു മുനീർ കസ്റ്റഡിയിൽ
text_fieldsമിനു മുനീർ
ചെന്നൈ: ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ കേസിൽ തമിഴ്നാട് പൊലീസാണ് നടിയെ കസ്റ്റഡിയിലെടുത്തത്. ആലുവയിൽ നിന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത നടിയെ ഇന്നു രാവിലെ ചെന്നൈയിലെത്തിച്ചു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാദ്ഗാനം ചെയ്ത് യുവതിയെ തമിഴ്നാട്ടിലെത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്നാണു പരാതി. 2014ലാണ് സംഭവമെന്നാണ് റിപ്പോർട്ട്. ചെന്നൈ തിരുമംഗലം പൊലീസാണ് കേസെടുത്തത്.
നേരത്തെ, നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മിനു മുനീർ അറസ്റ്റിലായിരുന്നു. ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്നതായിരുന്നു കേസ്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് മിനു മുനീറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
അതേസമയം ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിക്ക് കോടതി നോട്ടീസ് നൽകി. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് നടി ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് ബാലചന്ദ്ര മേനോനെതിരെ ആരോപണവുമായി രംഗത്ത് വരുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.