ഭക്ഷണത്തിന് പോലും പണമില്ല, റിലീസിന് മുമ്പ് ദാരുണാന്ത്യം; 'ഡോണ്‍' നിര്‍മാതാവ് നേരിട്ടത് കടുത്ത സാമ്പത്തിക പ്രതിസന്ധികൾ
text_fieldsനരിമാൻ ഇറാനി
സഞ്ജീർ, ദീവാർ, ഷോലെ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം അമിതാഭ് ബച്ചന്റെ താരപദവി കൂടുതൽ ഉറപ്പിച്ച ഒരു ചിത്രമായിരുന്നു ഡോൺ. ബോളിവുഡിലെ കള്‍ച്ചറല്‍ ഐക്കണുകളിലൊന്നായി മാറിയ ചിത്രമാണ് ഡോണ്‍. ഇന്നും ആരാധകര്‍ സിനിമയെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഡോണിന്റെ നിര്‍മാതാവ് നരിമാന്‍ ഇറാനിക്ക് ആ വിജയം കാണാന്‍ സാധിച്ചില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടാണ് നരിമാന്‍ ഡോണ്‍ നിര്‍മിച്ചത്. പക്ഷെ സിനിമയുടെ പ്രീമിയറിന് തൊട്ട് മുമ്പ് അദ്ദേഹം മരണപ്പെടുകയായിരുന്നു.
ഗാനരചയിതാവ് സമീർ അഞ്ജാൻ സിനിമയുടെ നിർമാണത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. പണമില്ലെങ്കിലും ഒരു പുതിയ ഗാനം ചിത്രീകരിക്കണമെന്ന് ജാവേദ് അക്തർ നിർബന്ധിച്ചിരുന്നു. ഖൈകെ പാൻ ബനാറസ് വാല എന്ന ഗാനമായിരുന്നു അത്. സമീര്‍ അഞ്ജാന്റെ അച്ഛന്‍ അഞ്ജാന്‍ ആണ് ചിത്രത്തിലെ പാട്ടെഴുതിയത്. കടത്തിന് മേല്‍ കടവുമായി നില്‍ക്കവെയാണ് നരിമാന്‍ ഇറാനി ഡോണ്‍ നിര്‍മിക്കുന്നത്. സിനിമയുടെ നിര്‍മാണത്തിനും പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. റിലീസ് ഡേറ്റ് വരെ തീരുമാനിച്ച ശേഷമാണ് ചിത്രത്തിലെ ഹിറ്റ് പാട്ടായ 'ഖൈകെ പാന്‍ ബനാറസ് വാല' ഷൂട്ട് ചെയ്യുന്നത്.
റിലീസിന് മുമ്പ് സിനിമ കണ്ട ജാവേദ് അക്തര്‍ ഒരു പാട്ട് കൂടെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. അപ്പോഴേക്കും സിനിമ പൂര്‍ത്തിയായിരുന്നു. ജാവേദിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് പുതിയ പാട്ടെഴുതുകയും ചിത്രീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. നിര്‍മാതാവ് ആ സമയത്ത് കടത്തില്‍ മുങ്ങി താഴ്ന്നു നില്‍ക്കുകയായിരുന്നു. ഈ സിനിമ കാരണം അദ്ദേഹത്തിന് ഭക്ഷണം വാങ്ങാന്‍ പോലും പണമുണ്ടായിരുന്നില്ലെന്നാണ് സമീര്‍ പറഞ്ഞത്. ഒരൊറ്റ ദിവസം കൊണ്ടാണ് പാട്ട് ചിത്രീകരിച്ചത്.
നരിമാന്‍ ഇറാനിയുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ പുതിയൊരു ഗാനം ചിത്രീകരിക്കുക അസാധ്യമായിരുന്നു. എന്നാൽ ജാവേദ് അതൊന്നും അംഗീകരിച്ചില്ല. പാട്ട് നിർമിച്ചു. പക്ഷേ പുതിയ പ്രശ്നം ഉയർന്നുവന്നു. അമിതാഭ് ബച്ചൻ വിദേശത്തേക്ക് പോകണമായിരുന്നു. ഒരു മാസത്തിലധികം അദ്ദേഹം വിദേശത്തായിരിക്കും. പാട്ടിന്റെ ചിത്രീകരണത്തിന് ഒരു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ ചിത്രീകരണത്തിന് ഒരു സെറ്റും ഇല്ലായിരുന്നു. ഗോരേഗാവിൽ പോയി അവിടെയുള്ള തബേലകളിൽ ഗാനം ചിത്രീകരിച്ചു. പിന്നെ നടന്നത് ചരിത്രമായിരുന്നു.
ചന്ദ്ര ബരോട്ട് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത് ഇതിഹാസ ജോഡികളായ കല്യാൺജി-ആനന്ദ്ജിയാണ്. സൗണ്ട് ട്രാക്കിൽ യേ മേരാ ദിൽ എന്ന ഹിറ്റ് ഗാനവും ഉണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ പ്രീമിയറിന് മുമ്പ് മറ്റൊരു സിനിമ സെറ്റിലുണ്ടായ അപകടത്തില്‍ നരിമാന്‍ ഇറാനി മരിച്ചു. 25 ലക്ഷം രൂപക്കായിരുന്നു ഡോണ്‍ നിര്‍മിച്ചത്. ഇറാനിയുടെ മരണത്തിന് ശേഷം ചിത്രത്തിനായി പ്രൊമോഷന്‍ പരിപാടികളൊന്നും വേണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. ചിത്രം ബോക്‌സ് ഓഫീസില് വലിയ വിജയം നേടി. ആ പണം കൊണ്ടാണ് ഇറാനിയുടെ കടമെല്ലാം വീട്ടിയതെന്നും ബരോട്ട് പറയുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.