Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅദ്ദേഹം മുതിർന്ന...

അദ്ദേഹം മുതിർന്ന കലാകാരനാണ്, ഞാൻ ക്ഷമിച്ചു, വിഷയം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല; പവൻ സിങ്ങിന്‍റെ ക്ഷമാപണത്തിൽ അഞ്ജലി

text_fields
bookmark_border
അദ്ദേഹം മുതിർന്ന കലാകാരനാണ്, ഞാൻ ക്ഷമിച്ചു, വിഷയം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല; പവൻ സിങ്ങിന്‍റെ ക്ഷമാപണത്തിൽ അഞ്ജലി
cancel

നടി അഞ്ജലി രാഘവിനെ നടനും ഗായകനുമായ പവൻ സിങ് അനുചിതമായി സ്പർശിച്ചത് വിവാദത്തിനും വിമർശനങ്ങൾക്കും കാരണമായിരുന്നു. ലഖ്‌നോവിൽ നടന്ന 'സയ്യ സേവാ കരേ' എന്ന പുതിയ ഗാനത്തിന്റെ പ്രമോഷണൽ പരിപാടിക്കിടെയായിരുന്നു സംഭവം. സംഭവത്തെത്തുടർന്ന് ഭോജ്പൂരി സിനിമ മേഖല വിടാൻ അഞ്ജലി തീരുമാനിച്ചതോടെ പവൻ ക്ഷമാപണ കുറിപ്പ് പോസ്റ്റ് ചെയ്തു.

തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് പവൻ അഞ്ജലിയോട് മാപ്പ് പറഞ്ഞത്. സംഭവത്തിന്‍റെ വിഡിയോ പുറത്തു വന്നതോടെ നടനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഒന്നിലധികം തവണ നടിയുടെ സമ്മതമില്ലാതെ പവൻ അവരെ സ്പർശിച്ചു. അഞ്ജലി അസ്വസ്ഥയായെങ്കിലും പവൻ അത് അവഗണിക്കുകയായിരുന്നു. എന്നാൽ തനിക്ക് തെറ്റായ ഉദ്ദേശ്യമൊന്നുമില്ലായിരുന്നെന്നും തന്റെ പെരുമാറ്റം അഞ്ജലിയെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നുമാണ് പവൻ പറഞ്ഞത്.

'പവൻ സിങ് ജി തന്റെ തെറ്റിന് ക്ഷമാപണം നടത്തി. അദ്ദേഹം എന്നെക്കാൾ മുതിർന്ന ആളാണ്, ഒരു മുതിർന്ന കലാകാരനുമാണ്... ഞാൻ അദ്ദേഹത്തോട് ക്ഷമിച്ചു... ഈ വിഷയം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല' -എന്നാണ് അഞ്ജലി പ്രതികരിച്ചത്.

വേദിയിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന ഒരു വിഡിയോയും നടി പങ്കിട്ടിരുന്നു. 'കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ വളരെ അസ്വസ്ഥയായിരുന്നു...അങ്ങനെ സ്പർശിക്കപ്പെടുന്നതിൽ എനിക്ക് സന്തോഷമുണ്ടാകുമെന്നൊ ഞാനത് ആസ്വദിക്കുമെന്നോ നിങ്ങൾ കരുതുന്നുണ്ടോ?' എനിക്ക് ദേഷ്യവും കരച്ചിലും വന്നു. എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. കാരണം അവിടെയുള്ള എല്ലാവരും അവരുടെ ആരാധകരായിരുന്നു' എന്നാണ് അഞ്ജലി പറഞ്ഞത്.

പവന്റെ പ്രവൃത്തിയെത്തുടർന്ന് പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ജ്യോതി സിങ്, പവൻ തന്നെ അവഗണിക്കുന്നുവെന്ന് ആരോപിക്കുകയും ആത്മഹത്യ ഭീഷണി ഉയർത്തുകയും ചെയ്തിട്ടുണ്ട്. 2014ൽ ആയിരുന്നു പവന്‍റെ ആദ്യ വിവാഹം. ആദ്യ ഭാര്യ 2015ൽ മരിച്ചു. 2018ലാണ് പവൻ ജ്യോതിയെ വിവാഹം കഴിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entertainment Newsbhojpuri singerBhojpuriPawan Singh
News Summary - Anjali Raghav reacts to Pawan Singhs apology over unwanted touch
Next Story