കളിസ്ഥലങ്ങൾ മുതൽ മെഡിക്കൽ സൗകര്യങ്ങൾ വരെ; 45 കോടിയുടെ സ്വത്ത് നായ്ക്കൾക്കായി മാറ്റിവെച്ച നടൻ
text_fieldsഡൽഹിയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തെരുവ് നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംത്തെത്തുന്നത്. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വരെ സമൂഹമാധ്യമത്തിൽ വൻ പ്രതിഷേധം ഉയർന്നുണ്ട്. നടി സദ ഈ വിഷയത്തിൽ പങ്കുവെച്ച വിഡിയോ വൈറലായിരുന്നു. എന്നാൽ തന്റെ 45 കോടി രൂപയുടെ സ്വത്ത് നായ്ക്കൾക്കായി ഉപേക്ഷിച്ച ഒരു ബോളിവുഡ് നടനുണ്ടെന്ന് നിങ്ങൾക്ക് അറിയുമോ?
മിഥുൻ ചക്രവർത്തിയാണ് ആ നടൻ. അദ്ദേഹത്തിന് 116 നായ്ക്കൾ ഉണ്ട്. വളർത്തുമൃഗങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അത്രയധികമായതിനാൽ തന്റെ 45 കോടി രൂപയുടെ സ്വത്ത് അവക്കായി മാറ്റിവെക്കാൻ അദ്ദേഹം തീരുമാനിച്ചു. മാത്രമല്ല, ഓരോ നായക്കും സ്വന്തമായി സ്വകാര്യ മുറിയും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. മിഥുൻ തന്‍റെ നായ്ക്കൾക്കായി മുംബൈക്കടുത്തുള്ള മഡ് ഐലൻഡിൽ 1.5 ഏക്കറിൽ ഒരു വലിയ ഫാംഹൗസ് അദ്ദേഹം നിർമിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ നായ്ക്കളെ പരിപാലിക്കുന്നതിനായി നിരവധി ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മിഥുൻ ചക്രവർത്തി എല്ലാ ഇനങ്ങളിലുമുള്ള നായ്ക്കളെയും വളർത്താറുണ്ട്. ചിലപ്പോഴൊക്കെ പുറത്തു പോകുമ്പോൾ അദ്ദേഹം നായ്ക്കളെ കൂടെ കൊണ്ടുപോകുകയും ചെയ്യും. ഫാം ഹൗസിൽ സ്വന്തമായി ഒരു മുറിക്ക് പുറമേ, കളിസ്ഥലങ്ങൾ മുതൽ മെഡിക്കൽ സൗകര്യങ്ങൾ വരെ നായ്ക്കൾക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.