Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightരാഷ്ട്രീയത്തിനും...

രാഷ്ട്രീയത്തിനും മേലെയാണ് മാനുഷികത, പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം -സി.ജെ.പിയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യർ

text_fields
bookmark_border
രാഷ്ട്രീയത്തിനും മേലെയാണ് മാനുഷികത, പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം -സി.ജെ.പിയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യർ
cancel
camera_alt

മഞ്ജു വാര്യർ

ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന സി.ജെ.പി പ്രതിഷേധത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യർ. എല്ലാറ്റിനും മുകളിൽ മനുഷ്യത്വത്തിനാണ് സ്ഥാനമെന്നും യുവതലമുറയ്ക്ക് ചോദ്യമുന്നയിക്കാനും പ്രതിഷേധമറിയിക്കാനും ജനാധിപത്യ രാജ്യത്ത് അവകാശമുണ്ടെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിക്കുകയായിരുന്നു താരം.

രാജ്യത്തെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത ചോരാതെ കാത്തുസൂക്ഷിക്കണമെന്ന് വ്യക്തമാക്കിയ നടി, സി.ജെ.പി പ്രതിഷേധത്തിന് പൂർണപിന്തുണ അറിയിക്കുകയും ചെയ്തു.

‘‘മാനുഷികത. അതാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്. നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങൾ ചോദിക്കാനും, ആശങ്കകൾ പങ്കുവെക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുൻഗണന ലഭിക്കണം. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വപ്‌നങ്ങൾ സംരക്ഷിക്കപ്പെടട്ടെ.’’ - എന്നായിരുന്നു മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ചലച്ചിത്ര രംഗത്തെ പ്രമുഖരായ മമ്മൂട്ടി, ദുൽഖർ സൽമാൻ, ആസിഫ് അലി തുടങ്ങിയ നിരവധി താരങ്ങൾ ഡൽഹിയിൽ സി.ജെ.പി തുടരുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju Warriermalayalam film starFb PostsKeralaCJP Protest
News Summary - Humanity is above politics, credibility of examination systems should be maintained - Manju Warrier supports CJP
Next Story