ധോണിയുടെ ഹമ്മർ വൈറലാവുന്നു
text_fieldsടീം ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഇന്റർനാഷനൽ ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട സജീവചർച്ചകളിൽ ധോണിയുണ്ട് എന്നതാണ്. എന്തായാലും റാഞ്ചിയുടെ റോഡുകളിലൂടെ തന്റെ പുതുതായി മോഡിപിടിപ്പിച്ചിറക്കിയ ഹമ്മറുമായുള്ള യാത്ര സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
നാൽപത്തിനാല് വയസ്സായെങ്കിലും ഐ.പി.എല്ലിൽ സജീവമാവുകയാണ് അദ്ദേഹം. ചെന്നൈ സൂപ്പർകിങ്സിന്റെ നായകസ്ഥാനം ഋതുരാജ് ഗെയ്ക്‍വാദിന് കൈമാറിയ ശേഷവും കഴിഞ്ഞ സീസണിൽ കുറച്ച് മൽസരങ്ങളിൽ നായകത്വം വഹിക്കേണ്ടിവന്നു.
ധോണിയുടെ ഹമ്മറിന്റെ വിശേഷങ്ങൾ പറയുകയാണെങ്കിൽ എടുത്ത് പറയേണ്ട സവിശേഷത ഇന്ത്യൻ സേനയുടെ തീമിലാണ് പെയിന്റിങ്ങുകളുള്ളത്. സേനയുടെ യുദ്ധവിമാനവും ടാങ്കുകളും സൈനികരുമടങ്ങുന്നതാണ് ഡിസൈനിലുള്ളത്. മിലിട്ടറി പച്ചനിറവും മണ്ണിന്റെ നിറവും ചേർന്നുള്ളതാണ് ധോണിയുടെ ഹമ്മർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.