സഞ്ജയ് കപൂറിന്റെ സ്വത്തിൽ തർക്കം മുറുകുന്നു: 30,000 കോടിയിൽ വിഹിതം വേണമെന്ന് കരിഷ്മ?
text_fieldsബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും യുവ വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ സ്വത്തിനായുള്ള അവകാശ തര്‍ക്കം മുറുകുന്നു. ഇംഗ്ലണ്ടില്‍ പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മരണത്തിന് ഒരു മാസത്തിനുശേഷമാണ് തർക്കം തുടങ്ങുന്നത്. തീര്‍ത്തും രഹസ്യമായി ചില രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും ചിലരുടെ കാരുണ്യത്തില്‍ ജീവിക്കേണ്ടി വന്നുവെന്നും ആരോപിച്ച് സഞ്ജയ്‌യുടെ അമ്മ റാണി കപൂര്‍ രംഗത്തെത്തിയിരുന്നു.
സഞ്ജയുടെ അപ്രതീക്ഷിത മരണത്തില്‍ ചില സംശയങ്ങളും റാണി ഉന്നയിക്കുന്നുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം ഒരു പക്ഷേ ശരിയായിരിക്കണമെന്നില്ലെന്നും അവര്‍ ഒരു പ്രസ്താവനയില്‍ ആരോപിച്ചു. മകന്റെ മരണം സാധാരണ അപകടമായും ഹൃദയാഘാതമായും തള്ളിക്കളയുന്നത് ഒരു അമ്മ എന്ന നിലയില്‍ വളരെ വേദനാജനകമാണെന്നും റാണി പറയുന്നു.
അതിനിടെയാണ് സഞ്ജയുടെ മുന്‍ ഭാര്യയായ കരിഷ്മയും തന്റെ വിഹിതം ആവശ്യപ്പെടുന്നുണ്ടെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപ വിലമതിക്കുന്ന സ്വത്തില്‍ കരിഷ്മ അവകാശം ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, കരിഷ്മ കപൂറില്‍ നിന്നോ അവരുടെ പ്രതിനിധികളില്‍ നിന്നോ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
സോന കോംസ്റ്റാറിന്റെ ചെയര്‍മാനായിരുന്നു സഞ്ജയ് കപൂര്‍. 2003ലാണ് സഞ്ജയ് കരിഷ്മ കപൂറിനെ വിവാഹം ചെയ്തത്. ഈ ദമ്പതികള്‍ക്ക് സമൈറ, കിയാന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2014ല്‍ അവര്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും 2016ല്‍ നിയമപരമായി വേര്‍പിരിയുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷം സഞ്ജയ് പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അസാരിയാസ് എന്നൊരു മകനുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.