Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആവേശത്തിൽ ഞാൻ അണിഞ്ഞ സ്വർണം നസ്രിയയുടേത്; ഫഹദ് ഫാസിൽ

text_fields
bookmark_border
ആവേശത്തിൽ ഞാൻ അണിഞ്ഞ സ്വർണം നസ്രിയയുടേത്; ഫഹദ് ഫാസിൽ
cancel

കൊച്ചി: 'ആവേശം' സിനിമയിൽ കലിപ്പൻ ലുക്കിലെത്തിയ രംഗണ്ണൻ അണിഞ്ഞ തങ്ക ആഭരണങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. ചിത്രത്തിൽ രംഗണ്ണൻ അണിഞ്ഞ കനത്ത സ്വർണാഭരണങ്ങൾ ഭാര്യയും നടിയുമായ നസ്രിയയുടേതായിരുന്നുവെന്ന് ഫഹദ് പറഞ്ഞു. പുതിയ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ’ പ്രൊമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.

"ആവേശത്തിലെ കോസ്റ്റ്യൂം ട്രയലിന്റെ ഭാഗമായി ആദ്യമായി വെള്ളയും വെള്ളയും ഇട്ടു നോക്കുകയായിരുന്നു. കഴുത്തിലിട്ട ഗോൾഡ് നസ്രിയയുടേതാണ്. അതുകൊണ്ട് തന്നെയാണ് അവൾക്ക് ആ ലുക്ക് ഭയങ്കര ഇഷ്ടമായത്. എന്റെ പിന്നിൽ നിൽക്കുന്നത് അമ്പാനാണ്. എന്റെ വ്യക്തിജീവിതത്തിൽ നസ്രിയയാണ് രംഗ, ഞാൻ അവളുടെ അമ്പാനാണ്," ഫഹദ് തമാശയോടെ പറഞ്ഞു.

ജിത്തു മാധവൻ സംവിധാനം ചെയ്ത 'ആവേശത്തിൽ' വെള്ള വസ്ത്രവും കഴുത്തിൽ നിറയെ സ്വർണാഭരണങ്ങളുമണിഞ്ഞ രംഗണ്ണന്റെ ലുക്ക് പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു. അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെയും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെയും ബാനറിൽ അൻവർ റഷീദും നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

അഭിമുഖത്തിൽ ലോകനായകൻ കമൽ ഹാസനുമായുള്ള തന്റെ അടുത്ത ബന്ധത്തെക്കുറിച്ചും ഫഹദ് സംസാരിച്ചു. 'മാലിക്' സിനിമയിലെ കടലിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ നേരിട്ട ബുദ്ധിമുട്ടുകൾ കമൽ ഹാസന്റെ നിർദേശപ്രകാരമാണ് മറികടന്നതെന്ന് ഫഹദ് വ്യക്തമാക്കി. 'നായകൻ' സിനിമ ഓർമവന്നപ്പോൾ കമൽ സാറിനെ വിളിച്ച് ചോദിക്കുകയായിരുന്നുവെന്നും, ക്യാമറയും ബോർഡും എങ്ങനെ വെക്കണമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞുതന്ന് സഹായിച്ചുവെന്നും ഫഹദ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fahadh Faasil: "The Gold Worn in Aavesham Belongs to Nazriya"
Next Story