Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന​ട​ൻ ദു​നി​യ വി​ജ​യ്-​നാ​ഗ​ര​ത്ന വി​വാ​ഹ മോ​ച​ന​ത്തി​ന് ഹൈ​കോ​ട​തി അ​നു​മ​തി

text_fields
bookmark_border
ഭാ​ര്യ​ക്ക് ര​ണ്ടു കോ​ടി ജീ​വ​നാം​ശം ന​ൽ​ക​ണം
ന​ട​ൻ ദു​നി​യ വി​ജ​യ്-​നാ​ഗ​ര​ത്ന വി​വാ​ഹ മോ​ച​ന​ത്തി​ന് ഹൈ​കോ​ട​തി അ​നു​മ​തി
cancel
camera_alt

ദു​നി​യ വി​ജ​യ്‍, ഭാര്യ നാ​ഗ​ര​ത് ന

ബം​ഗ​ളൂ​രു: ക​ന്ന​ട ന​ട​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ദു​നി​യ വി​ജ​യ്‍ക്കും ഭാ​ര്യ നാ​ഗ​ര​ത്ന​ക്കും ക​ർ​ണാ​ട​ക ഹൈ​കോ​ട​തി വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ച്ചു. ഭാ​ര്യ​ക്ക് ഒ​റ്റ​ത്ത​വ​ണ ജീ​വ​നാം​ശ​മാ​യി ര​ണ്ട് കോ​ടി രൂ​പ ന​ൽ​കാ​നും കോ​ട​തി ന​ട​നോ​ട് നി​ർ​ദ്ദേ​ശി​ച്ചു. ന​ഷ്ട​പ​രി​ഹാ​രം ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ന​ൽ​ക​ണം. ഇ​ല്ലെ​ങ്കി​ൽ പ്ര​തി​വ​ർ​ഷം ആ​റ് ശ​ത​മാ​നം നി​ര​ക്കി​ൽ പ​ലി​ശ ന​ൽ​കേ​ണ്ടി​വ​രും.

ജ​സ്റ്റി​സ് ഡി.​കെ. സി​ങ്, ജ​സ്റ്റി​സ് എ​ച്ച്. ശാ​ന്തി​ഭൂ​ഷ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. നാ​ഗ​ര​ത്ന​യു​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ, ദ​മ്പ​തി​ക​ളു​ടെ മൂ​ന്ന് കു​ട്ടി​ക​ൾ, വി​ജ​യ്‌​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി, സി​നി​മാ മേ​ഖ​ല​യി​ലെ പ​ദ​വി എ​ന്നി​വ കോ​ട​തി പ​രി​ഗ​ണി​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്തി​ജീ​വി​ത​ത്തി​ലും മൂ​ല്യ​ങ്ങ​ൾ പ്ര​തി​ഫ​ലി​ക്ക​ണ​മെ​ന്ന് ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. ഉ​ചി​ത​മാ​യ ഫോ​റ​ത്തി​ന് മു​ന്നി​ൽ ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്യാ​ൻ ക​ക്ഷി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്.

ദ​മ്പ​തി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന​താ​ണ്. നേ​ര​ത്തെ വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള ദു​നി​യ വി​ജ​യി​ന്റെ അ​പേ​ക്ഷ കു​ടും​ബ കോ​ട​തി ത​ള്ളി​യി​രു​ന്നു. ബ​ന്ധം വ​ഷ​ളാ​യി ത​ന്നെ തു​ട​ർ​ന്നു. നാ​ഗ​ര​ത്ന വി​വാ​ഹ​മോ​ച​ന​ത്തെ ആ​ദ്യം എ​തി​ർ​ത്തു. വി​വാ​ഹ​ബ​ന്ധ​ത്തി​ലെ ദീ​ർ​ഘ​കാ​ല ത​ക​ർ​ച്ച​യും ഭാ​ര്യ​യു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​വും പ​രി​ഗ​ണി​ച്ച ശേ​ഷം, ഹൈ​ക്കോ​ട​തി വി​വാ​ഹ​മോ​ച​ന ഹ​ർ​ജി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - High Court allows divorce of actor Duniya Vijay and Nagarathna
Next Story