Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഹണി റോസിനടക്കം നൽകിയ...

ഹണി റോസിനടക്കം നൽകിയ ജി.എസ്.ടി നോട്ടീസ് ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
Honey Rose
cancel

കൊച്ചി: നടി ഹണി റോസിനടക്കം ജി.എസ്.ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈകോടതി റദ്ദാക്കി. വിവിധ വർഷങ്ങളിലെ നികുതി രേഖ ഒരുമിച്ച് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് ജി.എസ്.ടി ആക്ടിന് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. ഇതു സംബന്ധിച്ച ഒരു കൂട്ടം ഹരജികൾ കോടതി തീർപ്പാക്കി.

ഓരോ അസസ്മെന്റ് വർഷത്തേയും നികുതി രേഖ പ്രത്യേകമായാണ് ആവശ്യപ്പെടേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഹരജിക്കാർക്ക് പുതിയ നോട്ടീസ് നിയമപരമായി നൽകാൻ അധികൃതർക്ക് തടസ്സമില്ലെന്നും വ്യക്തമാക്കി.

അഭിനയത്തിലൂടെ നേടിയ തുകക്ക് നികുതി ഒടുക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹണി റോസിന് ജി.എസ്.ടി വകുപ്പ് നോട്ടീസയച്ചത്. ആകെ നേടിയ വരുമാനം കൃത്യമായി അറിയിച്ചില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTmalayalam filmHoney Rosehigh court
News Summary - High Court quashes GST notice issued to Honey Rose
Next Story