'അമ്മ'യുടെ തലപ്പത്ത് വനിത വരണം; സംഘടന സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കണം -ഹണി റോസ്
text_fieldsമലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് വനിത വരണമെന്ന് നടി ഹണി റോസ്. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിലെ തെരഞ്ഞെടുപ്പും ശ്വേത മനോനെതരെയുള്ള കേസുമൊക്കെയായി മലയാള സിനിമ മേഖലയിൽ വിവാദങ്ങൾ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.
'വനിത സംഘടനയുടെ തലപ്പത്ത് വരണമെന്ന് ആഗ്രഹമുണ്ട്. ഇത്രയും വർഷം പുരുഷന്മാരാണ് തലപ്പത്ത് ഉണ്ടായിരുന്നത്. ഇനി ഒരു സ്ത്രീ വരാൻ ആഗ്രഹിക്കുന്നു' -എന്നായിരുന്നു ഹണി റോസിന്‍റെ പ്രതികരണം. ശ്വേത മേനോന്‍റെ പേരിലുള്ള കേസിന്‍റെ പിറകിലെ രാഷ്ട്രീയം അറിയില്ലെന്നും വാർത്തകളിൽ നിന്നാണ് കേസിനെക്കുറിച്ചറിഞ്ഞതെന്നും നടി പറഞ്ഞു.
അതേസമയം, അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നതാണ് ശ്വേത മേനോനെതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിലാണ് കേസ്. ശ്വേത മേനോൻ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് അന്വേഷണ നടപടികൾ സ്റ്റേ ചെയ്തിട്ടുണ്ട്.
'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിൻമാറിയതോടെ പ്രസിഡന്‍റ് സ്ഥാനത്തക്ക് ശ്വേത മോനോൻ എത്താൻ സാധ്യത കൂടിയിരുന്നു. ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് നൽകിയ പത്രിക പിൻവലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി. എന്നാൽ വിഷയത്തിൽ ശ്വേത മേനോനെ പിന്തുണച്ച് ദേവൻ രംഗത്തെത്തിയിരുന്നു. സെൻസർ ബോർഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകൾ ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.