അഭിനയിക്കുമ്പോൾ മറ്റുള്ളവർ തയ്യാറാക്കിയ കഥകളിലേക്ക് ചുവടുവെക്കുന്നു; ഞാൻ കണ്ട കഥകൾ രൂപപ്പെടുത്താൻ എഴുത്ത് എന്നെ അനുവദിക്കുന്നു -രൺദീപ് ഹൂഡ
text_fieldsഅഭിനയം തുടരുമ്പോൾ തന്നെ, എഴുത്തും കൂടെയുണ്ട്. എന്‍റെ സൃഷ്ടിപരമായ പ്രക്രിയയിലെ ഏറ്റവും പ്രതിഫലദായകമായ ഭാഗമാണ് എഴുത്തെന്ന് നടനും ചലച്ചിത്ര നിർമാതാവുമായ രൺദീപ് ഹൂഡ. 'വർഷങ്ങളായി, എഴുത്തിനോടുള്ള ആഴമായ സ്നേഹം ഞാൻ കണ്ടെത്തി. ഏതൊരു സൃഷ്ടിപരമായ പ്രക്രിയയുടെയും ഏറ്റവും മികച്ച ഭാഗമായി ഇത് എനിക്ക് മാറിയിരിക്കുന്നു. ഞാൻ അഭിനയിക്കുമ്പോൾ മറ്റുള്ളവർ തയ്യാറാക്കിയ കഥകളിലേക്ക് ഞാൻ ചുവടുവെക്കുന്നു. പക്ഷേ ഞാൻ ജീവിച്ചതോ കണ്ടതോ സങ്കൽപ്പിച്ചതോ ആയ കഥകളെ രൂപപ്പെടുത്താൻ എഴുത്ത് എന്നെ അനുവദിക്കുന്നു രൺദീപ് പറഞ്ഞു.
മുംബൈയിലെ അന്ധേരിയിലെ വെർസോവയെയും ആറാം നഗറിനെയും ആസ്പദമാക്കിയുള്ള ഒരു ചെറുകഥയുടെ രചനയിലാണ് രൺദീപ് ഇപ്പോൾ. എല്ലാ ഞായറാഴ്ചയും ഓടക്കുഴൽ വിൽക്കുന്ന ഒരു റോഡരികിലെ ബൻസുരി വാലയുടെ ജീവിതം, നഗരത്തിലെ പോരാട്ടം നേരിടുന്ന അഭിനേതാക്കളുടെ യാത്ര, കാസ്റ്റിങ് കൗച്ചിന്റെ കഠിനമായ യാഥാർത്ഥ്യങ്ങൾ തുടങ്ങി നിരവധി കഥകളാണ് ഈ ചെറുകഥയിൽ ചർച്ച ചെയ്യുന്നത്.
'മനുഷ്യന്റെ അഭിലാഷത്തിന്റെയും അതിജീവനത്തിന്റെയും നിശബ്ദ വേദികളായിരുന്നു വെർസോവയും ആറാം നഗറും. ഈ കഥകൾക്ക് ജീവൻ പകരാൻ ഞാൻ ആഗ്രഹിച്ചു. എല്ലാ ഞായറാഴ്ചയും ഞാൻ കാണുന്ന ഒരു ബൻസുരി വാലയുണ്ട്, ഒരേ മൂലയിൽ നിൽക്കുന്നു, പലപ്പോഴും നഗരത്തിന്റെ ആരവങ്ങളിൽ മുങ്ങിപ്പോയ ഈണങ്ങൾ വായിക്കുന്നു. അദ്ദേഹത്തിന് പിന്നിൽ ദൈനംദിന പോരാട്ടങ്ങളുടെയും, ചെറിയ വിജയങ്ങളുടെയും, ഹൃദയഭേദകങ്ങളുടെയും ഒരു ലോകമുണ്ടെന്ന് രൺദീപ് പറയുന്നു. കഥകൾ എഴുതുന്നത് എനിക്ക് ലക്ഷ്യബോധവും ജീവിത പാളികളെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു മാർഗവും നൽകുന്നുവെന്ന് രൺദീപ് കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.