ഈ ലോകത്തിൽ എനിക്കറിയാവുന്ന ഏറ്റവും മികച്ച മനുഷ്യരിൽ ഒരാൾ; മഹേഷ് ജീവിതത്തിൽ ഒരുപാട് കടന്നുപോയി
text_fields2022 എന്ന വർഷം തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന് എളുപ്പമുള്ളതായിരുന്നില്ല. ഒരു വർഷത്തിനുള്ളിൽ നടന് തന്റെ കുടുംബത്തിലെ അച്ഛൻ, അമ്മ, സഹോദരൻ നഷ്ടപ്പെട്ടു. അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ സഹോദര ഭാര്യയും നടിയുമായ ശിൽപ ശിരോദ്കർ ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. മഹേഷ് ബാബു ജീവിതത്തിൽ ഒരുപാട് കടന്നുപോയി. അസാധാരണമായ വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു അത്.
ഈ ലോകത്തിൽ എനിക്കറിയാവുന്ന ഏറ്റവും മികച്ച മനുഷ്യരിൽ ഒരാൾ എന്നാണ് ശിൽപ മഹേഷിനെ വിശേഷിപ്പിച്ചത്. അദ്ദേഹം കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുന്നു. ഈ നഷ്ടങ്ങൾ എത്ര പെട്ടെന്നുള്ളതും വേദനാജനകവുമാണ്. നമ്മുടെ പുരുഷന്മാർ നമുക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വൈകാരികമായും മാനസികമായും വളരെയധികം കടന്നുപോയ ഒരു സ്ത്രീക്കൊപ്പം നിൽക്കാൻ ഒരു പുരുഷന് എളുപ്പമല്ല. പക്ഷേ, നമ്മുടെ പുരുഷന്മാർ നമുക്ക് വേണ്ടി എല്ലാം ചെയ്തിട്ടുണ്ട്.
ആരോഗ്യമുള്ള രണ്ട് ആളുകളെ നഷ്ടപ്പെട്ടത് വളരെ പെട്ടെന്നാണ്. മഹേഷ് ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്. കുടുംബത്തെ നഷ്ടപ്പെട്ടു. പക്ഷെ മഹേഷിന് മുന്നോട്ട് വന്നേ പറ്റുള്ളൂ. മഹേഷിന്റെ ഭാര്യ നമ്രതയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ശിൽപ പരാമർശിച്ചു. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഞാൻ അവളുമായി കൂടുതൽ അടുപ്പത്തിലായത്. പിന്നീട് ഓരോ ഘട്ടത്തിലും അവൾ എനിക്കൊപ്പെം നിന്നു. എന്ത് സംഭവിച്ചാലും അവൾ എപ്പോഴും എനിക്കൊപ്പം ഉണ്ടാകുമെന്ന് എനിക്കറിയാം ശിൽപ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.