Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകുറച്ച് കാലത്തേക്ക്...

കുറച്ച് കാലത്തേക്ക് ബ്രേക്ക് എടുക്കുന്നു; സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേളയെടുത്ത് മമിത ബൈജു

text_fields
bookmark_border
https://www.madhyamam.com/tags/mamita-baiju
cancel

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് മമിത ബൈജുവിന്‍റേതായി വരാനിരിക്കുന്നത്. ഇതിനിടയിലാണ് താൻ സമൂഹമാധ്യമങ്ങളിൽ നിന്നും ചെറിയ ബ്രേക്ക് എടുക്കുകയാണെന്ന് താരം പറഞ്ഞിരിക്കുന്നത്. മമിത തന്‍റെ ഇൻസ്റ്റഗ്രാം പേജിലാണ് കുറച്ചു കാലത്തേക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും ബ്രേക്ക് എടുക്കുകയാണെന്നും തന്‍റെ സിനിമകളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ തന്‍റെ ടീം നൽകുമെന്നും കുറിച്ചത്.

ഇന്നലെയായിരുന്നു പ്രദീപ് രംഗനാഥനൊപ്പമുള്ള പുതിയ ചിത്രം അനൗൺസ് ചെയ്തത്. മമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പ്രദീപ് രംഗനാഥന്‍റെ ആദ്യ നിർമാണ പ്രൊജക്ടാണ്. സൂര്യ നായകായെത്തുന്ന വിശ്വനാഥ് ആന്‍റ് സൺസ്, നിവിന്‍ പോളി ചിത്രം ബത്ലഹേം യൂണിറ്റ് എന്നിങ്ങനെ മമിതയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളും പുതിയ പ്രൊജക്ടുകളും നിരവധിയാണ്.

ധനുഷിനോടൊപ്പം അഭിനയിച്ച കരയായിരുന്നു മമിതയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. മലയാളത്തിലും തമിഴിലുമായി നിരവധി ആരാധകരുള്ള മമിതയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രം അഞ്ച് മില്യനിലധികം ആളുകൾ ഫോളോ ചെയ്യുന്നുണ്ട്. താരം സമീഹമാധ്യമങ്ങളിൽ നിന്നും ബ്രേക്ക് എടുക്കുന്നതിനെ കാരണം വ്യക്തമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsentertainmentSocial MediaMamita Baiju
News Summary - Mamita Baiju takes a break from social media
Next Story