Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആനയെയും മമ്മൂട്ടിയെയും എത്രനേരം വേണമെങ്കിലും നോക്കിയിരിക്കാം’; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മിയ, ഏതാ ഈ ചെക്കനെന്ന് ആരാധകർ

text_fields
bookmark_border
miya
cancel
camera_alt

മമ്മൂട്ടി, മിയ

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി മിയ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ആനയെയും മമ്മൂട്ടിയെയും എത്രനേരം വേണമെങ്കിലും നോക്കിയിരിക്കാം, അതാണ് പരമമായ സത്യം’ എന്ന അടിക്കുറിപ്പോടെയാണ് മിയ ചിത്രം പോസ്റ്റ് ചെയ്തത്. നടൻ രമേഷ് പിഷാരടിയാണ് ഈ മനോഹരമായ ചിത്രം പകർത്തിയത്.

‘ഇന്നലെ ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ച് ഞാൻ ആരെയാണ് കണ്ടതെന്ന് നോക്കൂ. നമ്മുടെ സ്വന്തം മമ്മൂക്ക! ഇതിഹാസ താരം മമ്മൂട്ടി. ആരോ പറഞ്ഞതുപോലെ ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം. പരമമായ സത്യം. ഈ മനോഹരമായ ചിത്രം പകർത്തി നൽകിയ രമേഷ് പിഷാരടിക്ക് നന്ദി’ എന്നാണ് മിയ ഇന്‍സ്റ്റയിൽ കുറിച്ചത്.

ചിത്രം പുറത്തുവന്നതോടെ രസകരമായ കമന്റുകളാണ് ആരാധകർ നൽകുന്നത്. ‘ഏതാ ഈ ചെക്കൻ, ഇങ്ങേർക്ക് എന്താ പ്രായമാകാത്തത്, ഇയാൾ മനുഷ്യനല്ലേ എന്നും, ‘താജ്മഹലിനെ കണ്ടാലും മമ്മൂട്ടിയെ കണ്ടാലും കണ്ണെടുക്കാൻ തോന്നില്ല. ഒന്ന് ലോകാത്ഭുതമെങ്കിൽ മറ്റൊന്ന് മലയാള സിനിമയുടെ മഹാത്ഭുതമാണ്. രണ്ടും കണ്ണുകൾക്ക് ഒരിക്കലും മതിവരാത്ത കാഴ്ചകൾ തന്നെ’ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.

ഈ പ്രായത്തിലും യുവതലമുറയോട് മുട്ടാൻ പാകത്തിലുള്ള ലുക്കും എനർജിയുമാണ് മമ്മൂട്ടിക്ക്. ഇതെല്ലാം നിലനിർത്തി പോകുമ്പോൾ അതിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് ഭക്ഷണം. മമ്മൂട്ടിയുടെ ഭക്ഷണം എങ്ങനെയാണ് കൺട്രോൾ ചെയ്യുന്നത്?

നല്ല രുചിയുള്ള ഭക്ഷണങ്ങളോട് ഇഷ്ടമുണ്ടെങ്കിലും അളവിൽ നിയന്ത്രണം പാലിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ആരോഗ്യത്തെക്കാൾ വലുതല്ല രുചി എന്ന കൃത്യമായ ബോധ്യമാണ് അദ്ദേഹത്തെ ഇപ്പോഴും ചുറുചുറുക്കോടെ നിലനിർത്തുന്നത്.

പ്രായത്തെ തോൽപ്പിക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തിന് പിന്നിൽ കൃത്യമായ അച്ചടക്കമുണ്ട്. ദിവസവും ഒരേ ഭക്ഷണരീതിയാണ് അദ്ദേഹം പിന്തുടരുന്നത്. എണ്ണമയമുള്ളതും അമിത കലോറിയുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കും. എല്ലാം കഴിക്കില്ലെങ്കിലും ശരീരത്തിന് ആവശ്യമുള്ളത് മാത്രം ഡയറ്റിൽ ഉൾപ്പെടുത്തും. നീണ്ട ഷൂട്ടിങ് സമയത്തും അദ്ദേഹത്തെ ഊർജ്ജസ്വലനായി നിലനിർത്തുന്നത് ഈ ശീലമാണ്.

ബീഫ്, മട്ടൺ വിഭവങ്ങളോട് പ്രത്യേക താല്പര്യമുണ്ടെങ്കിലും ഇവ സ്ഥിരം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താതെ, എപ്പോഴെങ്കിലും മാത്രം കഴിക്കാനാണ് മമ്മൂട്ടി ഇഷ്ടപ്പെടുന്നത്. രുചികരമായ ബിരിയാണി കഴിക്കാൻ തോന്നുമ്പോഴൊക്കെ തന്റെ പേഴ്സണൽ കുക്കിനെ കൊണ്ട് പ്രത്യേകം തയാറാക്കിക്കാറാണ് പതിവ്. പുറത്തുനിന്നു വാങ്ങുന്ന ഭക്ഷണങ്ങൾക്ക് പകരം ഫ്രഷായി പാകം ചെയ്ത വിഭവങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ, തനിക്ക് പ്രിയപ്പെട്ട രുചികൾ ആസ്വദിക്കുമ്പോഴും ഭക്ഷണകാര്യത്തിലെ കൃത്യമായ അച്ചടക്കം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - miya shares photo with mammootty
Next Story