അഭിനയം മാത്രമല്ല ഇനി സംവിധാനവും; പാർവതി തിരുവോത്ത് സംവിധായികയാകുന്നു
text_fieldsഇരുപത് വർഷത്തെ തന്‍റെ സിനിമാ ജീവിതത്തിൽ പുതിയൊരു റോളിലെത്താൻ ഒരുങ്ങുകയാണ് നടി പാർവതി തിരുവോത്ത്. ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാളായ പാർവതി അഭിനയത്തിനു പുറമേ സംവിധാന രംഗത്തേക്കും പ്രവേശിക്കാൻ പോകുന്നു. ഹോളിവുഡ് ടൈംസിനു നൽകിയ അഭിമുഖത്തിലാണ് താൻ സംവിധാന രംഗത്തേക്ക് പ്രവേശിക്കാൻ പോവുകയാണെന്ന കാര്യം താരം പറഞ്ഞത്.
ലിജിൻ ജോസിന്‍റെ ഹേർ എന്ന ചിത്രത്തിലാണ് പാർവതി അവസാനമായി അഭിനയിച്ചത്. കോവിഡിന്‍റെ സമയത്ത് തന്നെ രണ്ട് എഴുത്തുകാർ കഥയുമായി തന്നെ സമീപിച്ചപ്പോളാണ് സംവിധാനത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതെന്ന് പാർവതി പറഞ്ഞു. താൻ തന്നെ ചിത്രം സംവിധാനം ചെയ്യണമെന്ന് എന്തുകൊണ്ടാണ് അവർ പറഞ്ഞതെന്ന് കഥ വായിച്ചപ്പോൾ എനിക്ക് മനസിലായി, അതുകൊണ്ടാണ് അഞ്ച് വർഷമായി കാത്തിരുന്നത്.
ഒരുപക്ഷേ ഈ അഞ്ച് വർഷത്തിനിടയിൽ ഒരുപാട് ചിത്രങ്ങൾ എനിക്ക് ചെയ്യാമായിരുന്നു. എന്നാൽ ആദ്യത്തെ ചിത്രം ഇതായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നതിനാലാണ് ഇത്രയും വൈകിയതെന്നും താരം പറഞ്ഞു. അജിത്പാൽ സിങ് സംവിധാനത്തിൽ ഹൃത്വിക് റോഷൻ നിർമ്മിക്കുന്ന സിനിമയെ കുറിച്ചും നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി എന്ന സിനിമയെ കുറിച്ചുമുള്ള വിശേഷങ്ങളും താരം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

