ഓസ്കർ ചിത്രം ‘നോ അദർ ലാൻഡ്’നിർമാണ പങ്കാളി കൊല്ലപ്പെട്ടു; മരണം ഇസ്രായേലി കുടിയേറ്റക്കാരന്റെ വെടിയേറ്റ്
text_fieldsറാമല്ല: ഓസ്കർ നേടിയ ‘നോ അദർ ലാൻഡ്’ എന്ന ചിത്രം നിർമിക്കുന്നതിൽ പങ്കാളിയായ ഫലസ്തീനി സന്നദ്ധ പ്രവർത്തകനും അധ്യാപകനുമായ ഔദ ഹാഥലീൻ കൊല്ലപ്പെട്ടു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ കുന്നുകളോടു ചേർന്ന ഉമ്മുൽ ഖൈർ ഗ്രാമത്തിൽ ഇസ്രായേലി കുടിയേറ്റക്കാരന്റെ വെടിയേറ്റാണ് മരണം.
ഫലസ്തീനി കൃഷിഭൂമിയിൽ ബുൾഡോസർ വൻതോതിൽ നാശം വരുത്തിയതിനു പിന്നാലെയായിരുന്നു പരിസരത്തുണ്ടായിരുന്ന അനധികൃത കുടിയേറ്റക്കാരൻ വെടിവെച്ചത്. ‘‘ഇന്ന് വൈകീട്ട് എന്റെ പ്രിയ സുഹൃത്ത് ഔദ അറുകൊല ചെയ്യപ്പെട്ടിരിക്കുന്നു’’ -നോ അദർ ലാൻഡ് സഹ സംവിധായകൻ ബാസിൽ അദ്റ കുറിച്ചു.
ജറൂസലമിലുടനീളം അനധികൃത ഇസ്രായേലി കുടിയേറ്റക്കാർ വ്യാപകമായ ആക്രമണമാണ് സർക്കാർ പിന്തുണയോടെ ഫലസ്തീനി മേഖലകളിൽ നടത്തുന്നത്. ഇതുവരെയായി 1000ത്തിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. നോ അദർ ലാൻഡ് സംവിധാനം ചെയ്ത മസാഫിർ യത്ത സ്വദേശിയായിരുന്നു ഔദ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.