Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിന്നണി ഗായകൻ കൃഷ്ണരാജ് അന്തരിച്ചു

text_fields
bookmark_border
പിന്നണി ഗായകൻ കൃഷ്ണരാജ് അന്തരിച്ചു
cancel

ചെ​ന്നൈ: ത​മി​ഴ് ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ ആ​ർ. കൃ​ഷ്ണ​രാ​ജ് (75) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. 1990ക​ളി​ൽ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ദേ​വ​യു​ടെ സം​ഗീ​ത​ത്തി​ൽ പാ​ടി​യ നി​ര​വ​ധി ഗാ​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

1996ൽ ​പു​റ​ത്തി​റ​ങ്ങി​യ കാ​ത​ൽ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലെ ‘വെ​ള്ള​രി​ക്കാ പി​ഞ്ചു വെ​ള്ള​രി​ക്കാ’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് കൃ​ഷ്ണ​രാ​ജ് ശ്ര​ദ്ധേ​യ​നാ​യ​ത്. പൊ​ർ​ക്കാ​ലം(1997) എ​ന്ന ചി​ത്ര​ത്തി​ലെ ‘ത​ഞ്ചാ​വൂ​രു മ​ണ്ണെ​ടു​ത്ത്’ എ​ന്ന ഗാ​ന​ത്തി​ന് മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​നു​ള്ള ത​മി​ഴ്നാ​ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ല​ഭി​ച്ചു.

‘പെ​രി​യ കൗ​ണ്ട​ർ പൊ​ണ്ണു’ എ​ന്ന ചി​ത്ര​ത്തി​ലെ ‘നാ​ലു വാ​ർ​ത്ത’, ‘പ​ദ​വി പ്ര​മാ​ണം’ എ​ന്ന ചി​ത്ര​ത്തി​ലെ ‘പൂ ​മു​ടി​ച്ചു പൊ​ട്ട് വെ​ച്ചു’, ‘മൂ​വേ​ന്ത​ർ’ എ​ന്ന ചി​ത്ര​ത്തി​ലെ ‘സൊ​ക്കു സു​ന്ദ​രി’, ‘നി​നൈ​വി​റു​ക്കും വ​രൈ’ എ​ന്ന ചി​ത്ര​ത്തി​ലെ ‘ആ​യ ഒ​ണ്ണു’ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു ശ്ര​ദ്ധേ​യ ഗാ​ന​ങ്ങ​ൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - play back singer kishnaraj passed away
Next Story