Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘സിനിമയല്ല, ഇത് വലിയ...

‘സിനിമയല്ല, ഇത് വലിയ ഉത്തരവാദിത്തം’; വിജയ്ക്ക് അഭിനന്ദനങ്ങളുമായി മലേഷ്യൻ പ്രധാനമന്ത്രി

text_fields
bookmark_border
‘സിനിമയല്ല, ഇത് വലിയ ഉത്തരവാദിത്തം’; വിജയ്ക്ക് അഭിനന്ദനങ്ങളുമായി മലേഷ്യൻ പ്രധാനമന്ത്രി
cancel

കോലാലംപൂർ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ നടൻ വിജയിയെ അഭിനന്ദിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. തമിഴ്‌നാടും മലേഷ്യയും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തെ എടുത്തുപറഞ്ഞ അദ്ദേഹം, വിജയിയെ തന്റെ 'സുഹൃത്ത്' എന്നാണ് അഭിസംബോധന ചെയ്തത്. തമിഴ് ജനതയും മലേഷ്യയും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ പുതിയ അധ്യായമായി വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തെയും വിജയത്തെയും ലോകം ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിജയ് യുടെ സിനിമാ ജീവിതത്തെയും രാഷ്ട്രീയ മാറ്റത്തെയും രസകരമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു അൻവർ ഇബ്രാഹിമിന്റെ കുറിപ്പ്. ‘കഴിഞ്ഞ കുറെ വർഷങ്ങളായി വിജയ് യുടെ ആരാധകർ അദ്ദേഹത്തെ സ്ക്രീനിൽ കണ്ടുകൊണ്ടിരിക്കുകയാണ്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും വില്ലന്മാരെയും വെറും മൂന്ന് മണിക്കൂറുകൾ കൊണ്ട് വിജയ് സിനിമയിൽ പരാജയപ്പെടുത്തുന്നത് അവർ ആവേശത്തോടെ നോക്കിനിന്നു. എന്നാൽ ഇപ്പോൾ തമിഴ്‌നാട്ടിലെ ജനങ്ങൾ വിജയിയെ ഏൽപ്പിച്ചിരിക്കുന്നത് സിനിമയിലെ ഏതൊരു വേഷത്തേക്കാളും വലിയ ഉത്തരവാദിത്തമാണ്’ അൻവർ ഇബ്രാഹിം കുറിച്ചു.

വിജയ് യുടെ വിഖ്യാതമായ സർക്കാർ എന്ന സിനിമയിലെ 'ഒരു വിരൽ പുരട്ചി' (One-finger revolution) എന്ന ഗാനത്തെ പരാമർശിച്ചുകൊണ്ട് ആ വിപ്ലവം ഇപ്പോൾ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാടും മലേഷ്യയും തമ്മിൽ തലമുറകളായി നിലനിൽക്കുന്ന സാംസ്‌കാരികവും വൈകാരികവുമായ ബന്ധം വരും വർഷങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി വിജയിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ചയാണ് തമിഴക വെട്രി കഴകം (TVK) സ്ഥാപകനായ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 51കാരനായ വിജയ് യുടെ രാഷ്ട്രീയ രംഗപ്രവേശനം ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. തമിഴ് സിനിമാ ലോകത്തെ വൻ സ്വീകാര്യതയിൽ നിന്ന് ഭരണസിരാകേന്ദ്രത്തിലേക്കുള്ള വിജയ് യുടെ ഈ മാറ്റം, മലേഷ്യ പോലുള്ള തമിഴ് വംശജർ ഏറെയുള്ള രാജ്യങ്ങളിലും വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. വിജയ് അധികാരമേറ്റതിന് പിന്നാലെ അയൽരാജ്യത്തെ ഒരു ഭരണാധികാരിയിൽ നിന്ന് ലഭിക്കുന്ന ഈ ഊഷ്മളമായ സ്വീകരണം അദ്ദേഹത്തിന്റെ ആഗോളതലത്തിലുള്ള സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaanwar ibrahimcongratulatescelebrity newsActor VijayTVK
News Summary - PM Ibrahim congratulates new CM Vijay
Next Story