Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഞാൻ ഇതിന് പറ്റിയ...

'ഞാൻ ഇതിന് പറ്റിയ ആളല്ലെന്ന് തോന്നുന്നു'; ഏക് ദിൻ കണ്ടശേഷം ആമിർ ഖാനോട് തന്നേക്കാൾ നല്ലൊരു പുതുമുഖത്തിന് ആ വേഷം നൽകാമായിരുന്നുവെന്ന് സായി പല്ലവി

text_fields
bookmark_border
ഞാൻ ഇതിന് പറ്റിയ ആളല്ലെന്ന് തോന്നുന്നു; ഏക് ദിൻ കണ്ടശേഷം ആമിർ ഖാനോട് തന്നേക്കാൾ നല്ലൊരു പുതുമുഖത്തിന് ആ വേഷം നൽകാമായിരുന്നുവെന്ന് സായി പല്ലവി
cancel

ആമിർ ഖാന്‍റെ നിർമാണത്തിൽ അടുത്തിടെ പുറത്തിറങ്ങിയ 'ഏക് ദിൻ' എന്ന റൊമാന്റിക് ഡ്രാമയിലൂടെയാണ് പ്രിയ നടി സായ് പല്ലവി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ജുനൈദ് ഖാൻ നായകനായ ഈ ചിത്രം ബോക്സ് ഓഫീസിൽ അത്ര വലിയ ചലനമുണ്ടാക്കിയില്ല എന്ന് മാത്രമല്ല, സമ്മിശ്ര പ്രതികരണങ്ങളാണ് നിരൂപകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങുകൾക്കിടയിൽ താൻ ഈ വേഷത്തിന് അനുയോജ്യയല്ലായിരുന്നു എന്ന് തോന്നിയിരുന്നതായി സായ് പല്ലവി തുറന്നു പറഞ്ഞത്.

'ആമിർ ഖാൻ ടോക്കീസ്' എന്ന യൂട്യൂബ് ചാനലിൽ സഹതാരം ജുനൈദ് ഖാനുമായി സംസാരിക്കവെയാണ് തന്റെ അഭിനയത്തെക്കുറിച്ചുള്ള ഈ കാര്യം സായ് പങ്കുവെച്ചത്. വളരെ ലളിതമായി ചെയ്യേണ്ടിയിരുന്ന ചില രംഗങ്ങളിൽ താൻ അമിതമായ ഗൗരവം നൽകിയോ എന്ന് താരം സംശയിക്കുന്നു. 'ആ വേഷത്തിന് ഞാൻ അത്ര അനുയോജ്യയല്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്,' സായ് പല്ലവി മനസ്സ് തുറന്നു.

ആദ്യമായി ആമിർ ഖാനൊപ്പം സിനിമ കണ്ട നിമിഷത്തെക്കുറിച്ചും താരം ഓർത്തെടുത്തു. സിനിമ കണ്ട് കഴിഞ്ഞപ്പോൾ താൻ കുറച്ചുനേരം നിശബ്ദയായിരുന്നുവെന്നും, എന്തെങ്കിലും പറയാൻ ആമിർ ഖാൻ ആവശ്യപ്പെട്ടപ്പോൾ 'ഞാൻ ഇതിന് പറ്റിയ ആളല്ലെന്ന് തോന്നുന്നു' എന്ന് മറുപടി നൽകിയതായും സായ് പറഞ്ഞു. കുറച്ചുകൂടി പ്രസരിപ്പുള്ള ഒരു പുതുമുഖമായിരുന്നു ആ വേഷം ചെയ്യേണ്ടിയിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.

സായ് പല്ലവിയുടെ ഈ അഭിപ്രായത്തെ ജുനൈദ് ഖാൻ അപ്പോൾ തന്നെ തിരുത്തി. പല കാര്യങ്ങളിലും താൻ അച്ഛനുമായി (ആമിർ ഖാൻ) വഴക്കിടാറുണ്ടെങ്കിലും ഈ കാര്യത്തിൽ താൻ അദ്ദേഹത്തോടൊപ്പമാണെന്ന് ജുനൈദ് പറഞ്ഞു. പശ്ചാത്തല സംഗീതമോ മറ്റ് ശബ്ദ ക്രമീകരണങ്ങളോ ഇല്ലാതെ വെറും ഡയലോഗുകൾ മാത്രം കേട്ട് സിനിമ കണ്ടപ്പോൾ പോലും സായുടെ പ്രകടനം അതിമനോഹരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരിക്കൽപോലും മദ്യപിക്കാത്ത സായ് പല്ലവി, മദ്യപിച്ച ഒരാളുടെ വേഷം ഇത്ര തന്മയത്വത്തോടെ ചെയ്യുന്നത് മുമ്പ് കണ്ടിട്ടില്ലെന്നും ജുനൈദ് പ്രശംസിച്ചു. സുനിൽ പാണ്ഡെ സംവിധാനം ചെയ്ത 'ഏക് ദിൻ' 2016-ൽ പുറത്തിറങ്ങിയ 'വൺ ഡേ' എന്ന തായ് സിനിമയുടെ റീമേക്കാണ്. ഒരു സഹപ്രവർത്തകയോട് പ്രണയം തോന്നുന്ന യുവാവിന്റെയും, തന്റെ ഇഷ്ടം തുറന്നു പറയാൻ കഴിയാതെ നിൽക്കുന്നതിനിടയിൽ ആ പെൺകുട്ടിയോടൊപ്പം ഒരു ദിവസം ചെലവഴിക്കാൻ കിട്ടുന്ന അപ്രതീക്ഷിത അവസരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir Khansai pallaviEntertainment NewsEk Din MovieBollywood
News Summary - Sai Pallavi says someone else should have done Ek Din
Next Story