'വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാം, പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി' -സാന്ദ്ര
text_fieldsസാന്ദ്ര തോമസ്, വിജയ് ബാബു
നിർമാതാവും നടനുമായ വിജയ് ബാബുവിന്‍റെ ഫെയിസ് ബുക്ക് പോസ്റ്റിന് മറുപടിയുമായി സാന്ദ്ര തോമസ്. തന്നെ പ്രകോപിപ്പിച്ചാൽ തെളിവ് സഹിതം പല വിവരങ്ങളും പുറത്തുവിടുമെന്ന് വിജയ് ഫെയിസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. 'സാന്ദ്രയുടെ പട്ടി ഷോയ്ക്ക് കൂടുതൽ ഉത്തരം പറയാൻ സമയമില്ല' എന്നായിരുന്നു ഏറ്റവും പുതിയ പോസ്റ്റ്.
'വിജയ് ബാബുവിനു പട്ടിയെ വിശ്വസിക്കാം... പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി' എന്നായിരുന്നു സാന്ദ്രയുടെ മറുപടി പോസ്റ്റ്. അതേസമയം, ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പിനൊപ്പം കുറുക്കന്റെ ചിത്രവും വിജയ് പങ്കുവെച്ചിരുന്നു.
'ദയവായി ഓർക്കുക.. സാങ്കേതികവിദ്യ എല്ലാവർക്കുമുള്ളതാണ്. 2010 മുതലുള്ള എല്ലാ ചാറ്റുകളും എന്‍റെ കൈയിൽ ഉണ്ട്. സ്വന്തം വഴികളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ പേരുകൾ എടുത്ത് പറഞ്ഞ് ശ്രദ്ധാകേന്ദ്രമാകാൻ ശ്രമിക്കരുത്. അസൂയ ജനങ്ങളുടെ മുൻപിൽ പ്രദർശിപ്പിക്കരുത്. എന്നെ പ്രകോപിപ്പിച്ചാൽ എന്റെ പക്കൽ ഉള്ള സകല വിവരങ്ങളും തെളിവ് സഹിതം പുറത്തു വിടും. നന്ദി സാന്ദ്ര….. എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്, അവ മനുഷ്യരേക്കാൾ വിശ്വാസയോഗ്യമാണ്' -എന്ന് വിജയ് തന്‍റെ പോസ്റ്റിൽ പറഞ്ഞു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസ് നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു. നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക തള്ളിയതിനെതിരെയാണ് സാന്ദ്ര തോമസ് ഹരജി നല്‍കിയത്. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹരജി തള്ളിയത്. പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൽ സാന്ദ്ര പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി പത്രിക തള്ളുകയായിരുന്നു. കെ.എഫ്.പി.എയുടെ ഭരണ പ്രക്രിയകൾ പക്ഷപാതപരമാണെന്ന് ആരോപിക്കുകയും തന്റെ നാമനിർദേശപത്രിക തള്ളിയതിൽ സ്റ്റേ ആവശ്യപ്പെടുകയും ചെയ്തു കൊണ്ടായിരുന്നു സാന്ദ്രയുടെ ഹരജി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.