Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകൻ ജേസൺ സഞ്ജയ്‌യുടെ ആദ്യ സിനിമ കാണാനെത്തി സംഗീത; വിവാഹമോചന ഹരജി പിൻവലിച്ചശേഷം ആദ്യമായി പൊതുവേദിയിൽ

text_fields
bookmark_border
മകൻ ജേസൺ സഞ്ജയ്‌യുടെ ആദ്യ സിനിമ കാണാനെത്തി സംഗീത; വിവാഹമോചന ഹരജി പിൻവലിച്ചശേഷം ആദ്യമായി പൊതുവേദിയിൽ
cancel

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട വാർത്തയാണ് ഇപ്പോൾ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുന്നത്. മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത 'സിഗ്മ' എന്ന ചിത്രത്തിന്റെ ആദ്യദിന പ്രദർശനം കാണാൻ മകൾ ദിവ്യ സാഷക്കൊപ്പം ചെന്നൈയിലെ കമല സിനിമാസിൽ എത്തിയ സംഗീതയുടെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. വിജയ്‌ക്കെതിരെ സമർപ്പിച്ചിരുന്ന വിവാഹമോചന ഹരജി പിൻവലിച്ചതിന് ശേഷം ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷമാണ് സംഗീത ആദ്യമായി പൊതുമധ്യത്തിലേക്ക് എത്തുന്നത്.

ഒക്ടോബർ 2-ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാനാണ് സംഗീതയും മകൾ ദിവ്യയും എത്തിയത്. തിയറ്ററിന് പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവർത്തകർക്കും കാമറകൾക്കും നേരെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്ത ശേഷമാണ് സംഗീത അകത്തേക്ക് പോയത്.

കഴിഞ്ഞ കുറച്ചു നാളുകളായി വിജയ്‌യുടെയും സംഗീതയുടെയും കുടുംബജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് മകന്റെ സിനിമാ സ്വപ്നങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എത്തിയ സംഗീതയുടെ ഈ സാന്നിധ്യം ആരാധകർക്ക് വലിയ സന്തോഷമാണ് നൽകിയിരിക്കുന്നത്. സിനിമാ രംഗത്ത് സ്വന്തമായി വഴിതെളിക്കാൻ ഇറങ്ങിത്തിരിച്ച ജേസൺ സഞ്ജയ്ക്ക് കുടുംബത്തിൽ നിന്ന് ലഭിച്ച ഈ സ്നേഹവും പിന്തുണയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് പ്രശംസിക്കപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sangeetha arrives in Tamil Nadu to watch son Jason Sanjay's film
Next Story